Tag: നവകേരള സദസ്സ്

  • തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സിന് നാളെ സമാപനം

    തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സിന് നാളെ സമാപനം

    തിരുവനന്തപുരം:ജില്ലയിലെ നവകേരള സദസ്സ് അവസാനിക്കുന്നു.

    പതിനാല് നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനം നാളെ പൂർത്തിയാകും. സമാപനദിവസം അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്.

    ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെ ഇന്നത്തെ നവകേരള സദസ്സ് ആരംഭിക്കും. രാവിലെ ഒൻപതിന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും നടക്കും.

    സമാപന ദിവസത്തെ ആദ്യ നവകേരള സദസ്സ് കോവളം മണ്ഡലത്തിൽ നടക്കും. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് പൂജപ്പുര മൈതാനത്ത് നേമം മണ്ഡലത്തിലെ നവകേരള സദസ് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് 4.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

    തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സന്ദർശനത്തോടെ ജില്ലയിലെ നവകേരള സദസ്സിന് സമാപനമാകും. വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലാണ് ഇരു മണ്ഡലങ്ങളിലേയും സംയുക്ത സദസ്സ് ഒരുക്കിയിരിക്കുന്നത്.

    ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാണ് ജില്ലയിലെ നവകേരള സദസ്സ് ആരംഭിക്കുന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലായി ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി.തിങ്ങി നിറഞ്ഞ വേദി കളൊരുക്കിയാണ് തലസ്ഥാന ജില്ല നവകേരള സദസ്സിനെ വരവേറ്റു കൊണ്ടിരിക്കുന്നത്.

  • തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് മുതൽ

    തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് മുതൽ

    തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു.

    നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്.

    നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പൂർത്തിയായി. പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്.

    സ്ത്രീകൾ, അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്കായ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ നിവേദനങ്ങൾ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും.

    വ്യാഴാഴ്ച (ഡിസംബർ 21) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. രാവിലെ ഒൻപതിനാണ് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയുടെ സംവാദം. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച നവകേരള സദസ്സ് നടക്കുന്നത്.

    വെള്ളിയാഴ്ച (ഡിസംബർ 22) അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച( ഡിസംബർ 23) കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് വെള്ളിയാഴ്ച പ്രഭാത യോഗം നടക്കുന്നത്. ശനിയാഴ്ചത്തെ പ്രഭാതയോഗം ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ നടക്കും.

     

    ശനിയാഴ്ച വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെ നവകേരള സദസ്സ് സമാപിക്കും.

  • നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

    നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

    ആറ്റിങ്ങൽ:നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണത്തിന് വട്ടിയൂർക്കാവിൽ തുടക്കമായി.

    തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലും പരിപാടികൾ നടന്നു. കല്ലറ ജങ്ഷനിൽ നടന്ന വീഡിയോ പ്രദർശനം ഡി കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാത വികസനം തുടങ്ങിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് എം.എൽ.എ പറഞ്ഞു.

    കഴിഞ്ഞ ഏഴര വർഷം ഓരോ നിയോജക മണ്ഡലങ്ങളിലും നടന്ന വികസന നേട്ടങ്ങളും നവകേരള സദസ്സിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവും ഉൾപ്പെടുന്ന വീഡിയോ പ്രചാരണം ഇന്ന് ( ഡിസംബർ 12 ) വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ കഴക്കൂട്ടം മണ്ഡലങ്ങളിലുമെത്തും.

  • നവകേരള സദസ്സ്; കഴക്കൂട്ടത്ത് വിദ്യാർത്ഥികളുടെ തിരുവാതിര

    നവകേരള സദസ്സ്; കഴക്കൂട്ടത്ത് വിദ്യാർത്ഥികളുടെ തിരുവാതിര

    തിരുവനന്തപുരം:നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു.

    കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്

    നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ്സ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ. എ പറഞ്ഞു.

    കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർത്ഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരയ്ക്ക് ചുവടുകൾ വച്ചത്.

    കഴക്കൂട്ടം കൗൺസിലർ എൽ .എസ് കവിത ചടങ്ങിൽ അധ്യക്ഷയായി.കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി,ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു.

    നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച ക്രിക്കറ്റ് ടൂർണമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് “നവകേരളം കർഷകരിലൂടെ” എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും. മുൻകൃഷി മന്ത്രിയായ വി. എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിമുതൽ “നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി” എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.

  • നവകേരള സദസ്സ്; കാട്ടാക്കടയിൽ വനിതകളുടെ ഓലമെടയൽ മത്സരവും വടം വലിയും

    നവകേരള സദസ്സ്; കാട്ടാക്കടയിൽ വനിതകളുടെ ഓലമെടയൽ മത്സരവും വടം വലിയും

    കാട്ടാക്കട:നവകേരള സദസ്സിനോടനുബന്ധിച്ച്  കാട്ടാക്കട നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വനിതകളുടെ ഓലമെടയൽ മത്സരവും വടം വലി മത്സരവും ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

    മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം എന്നിവരും സന്നിഹിതരായിരുന്നു.

    നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ കാട്ടാൽ കേക്കിന്റെ ഉദ്ഘാടനവും ഐ ബി സതീഷ് എം.എൽ.എ നിർവഹിച്ചു. ഡിസംബർ 22ന് മൂന്ന് മണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നിശ്ചയിച്ചിരിക്കുന്നത്.

  • നവകേരള സദസ്സ് : അരുവിക്കരയിൽ സംഘാടക സമിതി ഓഫീസ് തുറന്നു

    നവകേരള സദസ്സ് : അരുവിക്കരയിൽ സംഘാടക സമിതി ഓഫീസ് തുറന്നു

    അരുവിക്കര:നവകേരള സദസ്സിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ വീട്ടുമുറ്റ കൂട്ടായ്മകൾക്കും തുടക്കമായി.

    അരുവിക്കര മണ്ഡലത്തിലെ ആര്യനാട് റസ്റ്റ്‌ ഹൗസ് കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. ഡിസംബര്‍ 22ന് പതിനൊന്ന് മണിയ്ക്കാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്സ്. ജി.സ്റ്റീഫൻ എം.എൽഎ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

    ആര്യനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു മോഹൻ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ , ജില്ലാ പ്ലാനിംഗ്‌ ഓഫീസർ വി എസ്‌ ബിജു, ഉദ്യോഗസ്ഥർ നാട്ടുകാർ എന്നിവരും പങ്കെടുത്തു.

    ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ നവകേരള സദസ്സിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മണ്ഡലതല വീട്ടുമുറ്റ കൂട്ടായ്മകൾക്കും അരുവിക്കരയിൽ തുടക്കമായി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിലാണ് ആദ്യ വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചത്.

  • നവകേരള സദസ്സ്; കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

    നവകേരള സദസ്സ്; കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

    കഴക്കൂട്ടം:കഴക്കൂട്ടം മണ്ഡലം നവകേരള സദസ്സിനോട്‌ അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.

    കരിക്കകം സർക്കാർ ഹൈസ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ
    മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

    ആരോഗ്യകേരളമെന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.

    ആരോഗ്യ മേഖലയിൽ കേരളത്തിൽ ഇത്രയും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരോഗ്യ മേഖല ഇത്രയും മുന്നോട്ട് പോകുന്നതിനും കാരണം സർക്കാരിന്റെ ഇച്ഛാശക്തിയോട് കൂടിയുള്ള പ്രവർത്തനവും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് സർക്കാർ നൽകുന്ന പിന്തുണയുമാണ്.

    നവകേരള സദസ്സിന്റെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു.

    ചെറുവയ്ക്കൽ,ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മെഡിക്കൽകോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടന്നു.

    ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

    മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ്.ജെ. മോറിസ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് മെഡിക്കൽ സബ് കമ്മിറ്റി ചെയർമാൻ കല്ലറ മധു,മെഡിക്കൽ സബ് കമ്മിറ്റി കൺവീനർ ഡോ. അൽത്താഫ്, എസ്.എ.റ്റി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ ബീന, സംഘാടക സമിതി ഓർഗനൈസിംഗ് സെക്രട്ടറി എസ്.പി ദീപക്, മെഡിക്കൽ ഓഫീസർമാരായ ഡോ. ഗീത, ഡോ ശ്രീദേവി, വാർഡ് ചെയർമാൻ സുരേഷ്‌കുമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

  • നവകേരള സദസ്സ് : കഴക്കൂട്ടം മണ്ഡലത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

    നവകേരള സദസ്സ് : കഴക്കൂട്ടം മണ്ഡലത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

    തിരുവനന്തപുരം:നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

    എയ്ഡ്‌സ് ദിന സന്ദേശമുയർത്തി നടന്ന കൂട്ടയോട്ടം ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ആരോഗ്യ രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു.

    കഴക്കൂട്ടം മുതൽ കുളത്തൂർ വരെയായിരുന്നു കൂട്ടയോട്ടം നടന്നത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പങ്കെടുത്തു. നവകേരള സദസ്സിന് മുന്നോടിയായി ഡിസംബർ 23 വരെ വിവിധ പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്. പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

    കഴക്കൂട്ടത്തെ വികസന കാഴ്ചകൾ എന്ന വിഷയത്തിൽ ഡിസംബർ രണ്ട് മുതൽ 12 വരെ ഫോട്ടോഗ്രാഫി മത്സരം നടക്കും. രാവിലെ 10ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ സീനിയർ ഫോട്ടോഗ്രാഫർ ബി. ജയചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്യും.

    kazhakkoottamnavakeralasadas@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ ഡിസംബർ 12 ന് മുൻപായി അയയ്ക്കണം. ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിക്കുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.

  • നവകേരള സദസ്സ്: വിപുലമായ പ്രചാരണ പരിപാടികളുമായി കഴക്കൂട്ടം മണ്ഡലം

    നവകേരള സദസ്സ്: വിപുലമായ പ്രചാരണ പരിപാടികളുമായി കഴക്കൂട്ടം മണ്ഡലം

    കഴക്കൂട്ടം:നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്ക് നാളെ (ഡിസംബർ 1) തുടക്കമാകുന്നു.

    ഡിസംബർ 23 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വിശദീകരിക്കുന്നതിനായി ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ലോക എയ്ഡ്‌സ് ദിനാചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മുതൽ കുളത്തൂർ വരെ ഇന്ന് നടക്കുന്ന കൂട്ടയോട്ടത്തോടെ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. കൂട്ടയോട്ടം വേൾഡ് ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ ഉദ്ഘാടനം ചെയ്യും.

    കഴക്കൂട്ടത്തെ വികസന കാഴ്ചകൾ എന്ന വിഷയത്തിൽ ഡിസംബർ 2 മുതൽ 12 വരെ ഫോട്ടോഗ്രഫി മത്സരം നടക്കും. മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, ആർ.സി. സി, പുലയനാർകോട്ട സി.ഡി.എച്ച്, ഡയബറ്റിക് സെന്റർ തുടങ്ങിയ സർക്കാർ ആശുപത്രികളും പ്രമുഖ സ്വകാര്യ ആശുപത്രികളും പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ്, വീട്ടുമുറ്റ കൂട്ടായ്മ, ക്രിക്കറ്റ്-ഫുട്ബോൾ ടൂർണമെന്റുകൾ, സ്കൂൾ-കോളേജ് തല ക്വിസ് മത്സരം, മെഗാ തിരുവാതിര എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

    ഡിസംബർ 12 മുതൽ 22 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒൻപതിന് തൊഴിലാളി സംഗമവും ഡിസംബർ 12 ന് കിസാൻ മേളയും കർഷകസംഗമവും നടക്കും. ഡിസംബർ 14ന് പള്ളിത്തുറ മുതൽ വേളി വരെ ബോട്ടിൽ സഞ്ചരിച്ച് മത്സ്യത്തൊഴിലാളികളുടെ കടൽജാഥയും ഡിസംബർ15 ന് വനിതാ സംഗമവും ഉണ്ടാകും. ഡിസംബർ 15ന് മുന്നൂറോളം തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽമേള അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും.

    മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ഡിസംബർ 17 മുതൽ 22 വരെ വിളംബര ജാഥയും വാർഡ് തലങ്ങളിൽ ഉദ്ഘാടനവും നടക്കും. ഡിസംബർ 17 മുതൽ 23 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കലാ പരിപാടികൾ, എക്സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, കാർണിവൽ, ഇലൂമിനേഷൻ എന്നിവ കോർത്തിണക്കി ‘ഉത്സവം’ എന്ന പേരിൽ കഴക്കൂട്ടം ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും എം. എൽ. എ പറഞ്ഞു.

    ഡിസംബർ 18 മുതൽ ഡിസംബർ 22 വരെയുള്ള തീയതികളിലായി മണ്ഡലത്തിൽ സംരംഭക സംഗമം, കുടുംബശ്രീ മെഗാ തിരുവാതിര,നൈറ്റ് വാക്ക്,വികസന സെമിനാർ, വിദ്യാർത്ഥി -യുവജന സംഗമം, മെഗാ ബൈക്ക് റാലി, നവ കേരള ജ്യോതി എന്നിവയും ഒരുക്കിയിട്ടുണ്ട്.