Tag: പുഷ്പ കൃഷി വിളവെടുപ്പ്

  • കള്ളിക്കാട് പഞ്ചായത്ത് പന്ത ബഡ്സ് റിഹാബിലിറ്റേഷൻ സ്കൂളിലെ പുഷ്പ കൃഷിയും ജൈവ പച്ചക്കറി വിളവെടുപ്പും നടത്തി

    കള്ളിക്കാട് പഞ്ചായത്ത് പന്ത ബഡ്സ് റിഹാബിലിറ്റേഷൻ സ്കൂളിലെ പുഷ്പ കൃഷിയും ജൈവ പച്ചക്കറി വിളവെടുപ്പും നടത്തി

    കള്ളിക്കാട് :കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പന്ത ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെയും ജൈവ പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.

    വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിജയൻ,വാർഡ് മെമ്പർമാരായ ദിലീപ് കുമാർ,പ്രതീഷ് മുരളി, വിനീത, ശ്രീകല, എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    കൃഷി ഓഫീസർ എൻ. ഐ. ഷിൻസി ഹോർട്ടികൾച്ചർ തെറാപ്പി- കൃഷി ചികിത്സയെകുറിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു,ശ്രീദേവി, സാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

    സ്കൂൾ വളപ്പിലും, മട്ടുപ്പാവിലുംആയി 500 അധികം ഗ്രോ ബാഗുകളിലുമായി വിവിധ ഇനം ജൈവപച്ചക്കറിക്കൾ വിദ്യാർത്ഥികൾ കൃഷി ചെയ്തു പരിപാലിച്ചു വരുന്നു.

    കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നു .

    കൃഷി ചികിത്സയിലൂടെ വിദ്യാർത്ഥികളുടെ മാനസിക വളർച്ച ലക്ഷ്യമായിട്ടാണ് ജൈവ പച്ചക്കറി കൃഷിയും പുഷ്പ കൃഷിയും വിദ്യാലയത്തിൽ ആരംഭിച്ചതെന്ന് പ്രധാനഅധ്യാപിക ജലജ ടീച്ചർ പറഞ്ഞു.

  • “പൂവനി” കള്ളിക്കാട്ട് ഓണക്കാല പുഷ്പ കൃഷി വിളവെടുപ്പ് തുടങ്ങി

    “പൂവനി” കള്ളിക്കാട്ട് ഓണക്കാല പുഷ്പ കൃഷി വിളവെടുപ്പ് തുടങ്ങി

    കള്ളിക്കാട്;കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “പൂവനി”ഓണക്കാല പുഷ്പ കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.

    വൈസ് പ്രസിഡൻറ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സതീഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സദാശിവൻകാണി, സാനുമതി, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ ദിലീപ്, പ്രതീഷ് മുരളി, കല, ശ്രീകല, ബിനു, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

    കൃഷി ഓഫീസർ ഷിൻസി പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി, സാബു, സിഡിഎസ് ചെയർപേഴ്സൺ അജിത, തൊഴിലുറപ്പ്  എ ഇ  ഹാഷിം, കള്ളിക്കാട് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി വിനോദ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

    പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കൃഷിക്കൂട്ടങ്ങളുടെയും,കുടുംബശ്രീഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രണ്ടര ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് ഇനം മഞ്ഞ/ഓറഞ്ച് ചെണ്ടു മല്ലി കൃഷി ഒരുക്കിയിട്ടുണ്ട് .

    കർഷകയായ പുഷ്പശോബിയൂം ഗ്രൂപ്പ് അംഗങ്ങളാണ് പാട്ടേക്കോണത്ത് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

    കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.