Tag: മൃഗശാല

  • തിരുവനന്തപുരം മൃഗശാലയിൽ സിംഹം ചത്തു

    തിരുവനന്തപുരം മൃഗശാലയിൽ സിംഹം ചത്തു

    തിരുവനന്തപുരം : മൃഗശാലയിൽ ആൺസിംഹം ചത്തു. കഴിഞ്ഞ മൂന്നുവർഷമായി അസുഖം ബാധിച്ച് അവശനിലയിലായിരുന്ന ആയുഷ് എന്ന സിംഹമാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മൃഗശാല ആശുപത്രിയിൽവെച്ച് ചത്തത്.

    പ്രായാധിക്യംമൂലം മൂന്ന് വർഷങ്ങളായി മൃഗശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃഗശാലയിലെ ഏറ്റവും പ്രായമേറിയ സിംഹമായിരുന്ന ആയുഷിന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു.

    2003-ൽ തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽനിന്നാണ് ആയുഷിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്

  • തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തുന്നു

    തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തുന്നു

    തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തുന്നു.നാല് ഹനുമാൻ കുരങ്ങുകളാണ് എത്തുന്നത്.ഹരിയാനയിലെ റോതാഹ് മൃഗശാലയിൽ നിന്നാണ് രണ്ട് ജോഡ‌ി ഹനുമാൻ കുരങ്ങുകളെ എത്തിക്കുന്നത്.

    നിലവിൽ രണ്ട് ഹനുമാൻ കുരങ്ങുകൾ മൃഗശാലയിലുണ്ട്.കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ ജനറൽ ആശുപത്രിയിലെ ഡോക്‌ടറുടെ മൃതദേഹം; ഉപേക്ഷിക്കപ്പെട്ട കാറിൽ സിറിഞ്ചും മരുന്നും

    ഇവിടെ നിന്ന് ഒരു ജോഡി കഴുതപ്പുലികളെ പകരം നൽകിയാണ് രണ്ട് ജോഡി ഹനുമാൻ കുരങ്ങിനെ വാങ്ങുന്നത്.ഹരിയാനയിലെ മൃഗശാല അധികൃതർ തന്നെ കുരങ്ങുകളെ നേരിട്ട് 15ന് തിരുവനന്തപുരം മൃഗശാലയിലെത്തിക്കും.

    അന്ന് തന്നെ കഴുതപ്പുലികളുമായി മടങ്ങും.നിലവിൽ എട്ട് കഴുതപ്പുലികൾ മൃഗശാലയിലുണ്ട്.ഇതിൽ നിന്ന് ഒരു ജോഡിയാണ് ഹരിയാനയിലേക്ക് നൽകുന്നത്.

  • രണ്ടാഴ്ച്ച തലസ്ഥാനത്ത് കറക്കം, ഒടുവിൽ കുടുങ്ങി…..

    രണ്ടാഴ്ച്ച തലസ്ഥാനത്ത് കറക്കം, ഒടുവിൽ കുടുങ്ങി…..

    തിരുവനന്തപുരം:   മൃഗശാലയിൽനിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്.

    തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കിൽനിന്ന് മൃഗശാലയിൽ എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് ചാടിപ്പോയത്.

    ജർമൻ സാംസ്കാരിക നിലയത്തിൽനിന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച് കുരങ്ങിനെ പിടിച്ചു

  • മൃഗശാല ജീവനക്കാരെ വട്ടംചുറ്റിച്ച് പുറത്തു ചാടിയ ഹനുമാൻ കുരങ്ങ്

    മൃഗശാല ജീവനക്കാരെ വട്ടംചുറ്റിച്ച് പുറത്തു ചാടിയ ഹനുമാൻ കുരങ്ങ്

    തിരുവനന്തപുരം: മൃഗശാല ജീവനക്കാരെ വട്ടംചുറ്റിച്ച് പുറത്തു ചാടിയ ഹനുമാൻ കുരങ്ങ്. ചൊവ്വാഴ്ച വെെകീട്ട് ചാടി പോയ മൂന്ന് വയസുള്ള കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു.

    എന്നാൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ മരത്തിൽ നിന്നും കാണാതായതാണ് ജീവനക്കാരെ അങ്കലാപ്പിലാക്കിയത്. കുറവൻകോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു.

    പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃഗശാല വളപ്പിലും കുരങ്ങിനെ കണ്ടതായി വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്

  • മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

    മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

    തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ ആഞ്ഞിലി മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

    പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ചാടിപ്പോയത്. അക്രമ സ്വഭാവമുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു

  • മൃഗശാലയിലേക്ക് പുതിയ അതിഥികൾ എത്തുന്നു

    മൃഗശാലയിലേക്ക് പുതിയ അതിഥികൾ എത്തുന്നു

    തിരുവനന്തപുരം : മൃഗശാലയിലേക്ക് പുതിയ അതിഥികൾ എത്തുന്നു. കർണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്ന് ഓരോ ജോഡി വീതം സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവ തിങ്കളാഴ്ചയെത്തും.

    പുതിയ മൃഗങ്ങളെ പാർപ്പിക്കാനുള്ള കൂടുകളുടെ നവീകരണവും പൂർത്തിയായി. ഇവിടെ എത്തിച്ചശേഷം പരിശോധനകൾക്ക് ശേഷമാകും ഇവയെ കാഴ്ചക്കാർക്ക് കാണാനുള്ള അവസരം ലഭിക്കുക.

    മേയ് 29-നാണ് മൃഗങ്ങളെ കൊണ്ടുവരാനായി മൃഗശാലാ അധികൃതർ തിരുപ്പതി മൃഗശാലയിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം മൃഗശാലയിൽനിന്ന് ആറ് പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നിവയെ കൈമാറിയാണ് പുതിയതിനെ എത്തിക്കുന്നത്.

     

  • മൃഗശാലയിലെ സ്നേക്ക് പാർക്കിൽ രണ്ടാഴ്‌ച സന്ദർശകർക്ക് പ്രവേശനം ഇല്ല

    മൃഗശാലയിലെ സ്നേക്ക് പാർക്കിൽ രണ്ടാഴ്‌ച സന്ദർശകർക്ക് പ്രവേശനം ഇല്ല

    തിരുവനന്തപുരം : മൃഗശാലയിലെ സ്നേക്ക് പാർക്കിൽ രണ്ടാഴ്‌ച സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

    ഏപ്രിൽ 17 തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ച വരെയാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

    സ്നേക്ക് പാർക്കിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

  • മൃഗശാലയിൽ ഒന്നര ആഴ്ചയ്ക്കിടെ 5 മൃഗങ്ങൾ കൂടി ചത്തു

    മൃഗശാലയിൽ ഒന്നര ആഴ്ചയ്ക്കിടെ 5 മൃഗങ്ങൾ കൂടി ചത്തു

    തിരുവനന്തപുരം: മൃഗശാലയിൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 5 മൃഗങ്ങൾ കൂടി ചത്തു. ഒരു കൃഷ്ണ മൃഗവും രണ്ട് പുള്ളി മാനും ക്ഷയരോഗ ബാധയെ തുടർന്നാണ് ചത്തത്. പരസ്പരം ഇടികൂടി പരുക്കേറ്റായിരുന്നു രണ്ടു കൃഷ്ണ മൃഗങ്ങളുടെ മരണം.

    കഴിഞ്ഞ 5 വർഷത്തിനിടെ മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങളാണ് മൃഗശാലയിൽ ചത്തത്. ഇതിൽ 127 മൃഗങ്ങൾ ചത്തത് കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്.