Tag: വാമനപുരം നദി

  • അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; വാമനപുരം നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

    അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; വാമനപുരം നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

    തിരുവനന്തപുരം:അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വാമനപുരം (മൈലമൂട് സ്റ്റേഷന്‍) നദിയില്‍ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

    മഞ്ഞ അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

    അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങൾ തയ്യാറാവണം.

  • വാമനപുരം നദിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നീർധാരപദ്ധതി

    വാമനപുരം നദിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നീർധാരപദ്ധതി

    വാമനപുരം :വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജല സ്രോതസായ വാമനപുരം നദിയുടെയും കൈവഴികളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നീർധാര പദ്ധതി- വാമനപുരം നദീ പുനരുജ്ജീവന മാസ്റ്റർ പ്ലാൻ- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.

    വാമനപുരം മണ്ഡലത്തിൽ ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

    ചടങ്ങിൽ ദേശീയ ജലശക്തി പുരസ്‌കാരം നേടിയ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ മന്ത്രി എം.ബി രാജേഷ് ചടങ്ങിൽ ആദരിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന പഞ്ചായത്തായി മാറിയെന്നും നിരവധി നവീന ആശയങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറ പഞ്ചായത്തിനെ ചുവടുപിടിച്ച് രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

     

  • വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

    വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

    തിരുവനന്തപുരം: വാമനപുരം നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

    വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.

    സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലംമൂട് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ വാമനപുരം നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

    യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം

  • വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു

    വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു

    വിതുര: വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു.

    വള്ളക്കടവ് സ്വദേശി ബിനു (37) , പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. പാലോട് പൊട്ടൻചിറയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടം എന്നാണ് വിവരം.

    മരിച്ച കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാർത്തികിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനുവിൻ്റെ മൃതദേഹം പാലോട് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.

    ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. പാലോട് പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

  • വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    കല്ലറ: വാമനപുരം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കല്ലറ താളിക്കുഴി സ്വദേശി മനോജ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം.

    നാല് കൂട്ടുകാരുമൊത്ത് കുളിയ്ക്കാൻ താവയ്ക്കൽ കടവിൽ ഇറങ്ങിയതായിരുന്നു. മനോജ് കയത്തിൽ മുങ്ങി പോകുന്നത് കണ്ട് കൂടെ ഉള്ളവർ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ എത്തിയെങ്കിലും മനോജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

  • വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു

    വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു

    പാലോട്: വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു.പല സ്ഥലങ്ങളിലും നദിയുടെ അടിത്തട്ട് കണ്ടുതുടങ്ങി.

    ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങി തിരുവനന്തപുരത്തിന്റെ പകുതിയോളം ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിന് വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്.

    എന്നാൽ വമനപുരം നദിയിൽ ദിവസങ്ങൾക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

  • പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വാമനപുരം നദിയിലേക്ക് വീണ ആളിന്റെ മൃതദേഹം കണ്ടെത്തി

    പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വാമനപുരം നദിയിലേക്ക് വീണ ആളിന്റെ മൃതദേഹം കണ്ടെത്തി

    വിതുര : കഴിഞ്ഞ ഞായറാഴ്ച പൊന്നാംചുണ്ട് പാലത്തിൽനിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്കു വീണ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി.

    വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമന്റെ(62) മൃതദേഹമാണ് പൊന്നാംചുണ്ടിൽനിന്ന് മൂന്ന്‌ കിലോമീറ്റർ മാറി ചെറ്റച്ചൽ മുതിയൻപാറ കടവിൽനിന്നു കണ്ടെത്തിയത്.

    നാലു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ സ്കൂബാ ടീമാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.