Tag: വിഴിഞ്ഞം തുറമുഖം

  • വിഴിഞ്ഞം തുറമുഖം; ട്രയൽറൺ ജൂലൈ മുതൽ

    വിഴിഞ്ഞം തുറമുഖം; ട്രയൽറൺ ജൂലൈ മുതൽ

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലായ് രണ്ടാംവാരം നടക്കും.

    കണ്ടെയ്‌നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. ഇതിനായുള്ള സാങ്കേതികപ്രവർത്തികൾ പുരോഗമിക്കുകയാണ്.

    അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം. മദർ ഷിപ്പിലെത്തുന്ന ചരക്ക് ഇവിടെ ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികേ ചരക്കുകയറ്റി ട്രാൻസ്ഷിപ്‌മെന്റും ആരംഭിക്കും.

    ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക്‌ എത്തിക്കും

  • വിഴിഞ്ഞം തുറമുഖം; ഈ മാസം ട്രയൽറൺ ആരംഭിക്കും 

    വിഴിഞ്ഞം തുറമുഖം; ഈ മാസം ട്രയൽറൺ ആരംഭിക്കും 

    തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽറൺ ഈ മാസം തുടങ്ങുമെന്നും പൂർണ്ണമായും വാണിജ്യ അടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾ ഡിസംബറിനുള്ളിൽ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.

    പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടു നീങ്ങുകയാണ് 88 ശതമാനവും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഡ്രെഡ്ജിങ്ങ് പ്രവർത്തനങ്ങൾ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.

    ബ്രേക്ക് വാട്ടർ നിർമ്മാണം 81 ശതമാനവും ബെർത്തിന്റെ നിർമ്മാണം 92 ശതമാനവും പൂർത്തീകരിച്ചു. ക്രെയ്‌നുകൾ ടഗ്ഗുകൾ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളിൽ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു കഴിഞ്ഞു. കണ്ടെയ്‌നർ യാർഡിന്റെ നിർമ്മാണത്തിന്റെ 74 ശതമാനം പൂർത്തിയായി, മറ്റ് കെട്ടിങ്ങൾ അവസാനഘട്ടത്തിൽ എത്തിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.

    തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർണ്ണമായും പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്ക് കൂടി നേരിട്ട് തൊഴിൽ നൽകാനാവുമെന്നാണ് കണക്കാക്കുന്നത്. അടുത്തഘട്ടം നിർമ്മാണ സമയത്ത് 2300 പേർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാവും . ഇതിന്റെ മൂന്നിരട്ടിയോളം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ ലഭിക്കും.

    എം.എൽ.എ മാരായ കെ.അൻസലൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, കടകംപള്ളി സുരേന്ദ്രൻ , സി.കെ ഹരീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

  • വിഴിഞ്ഞം തുറമുഖം: നാല് ക്രെയിനുകൾ കൂടിയെത്തി

    വിഴിഞ്ഞം തുറമുഖം: നാല് ക്രെയിനുകൾ കൂടിയെത്തി

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ശേഷിക്കുന്ന അഞ്ചെണ്ണത്തിൽ നാലെണ്ണംകൂടി തുറമുഖത്ത് എത്തിച്ചു.

    ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകുമെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.

    ചൈനയിൽനിന്ന് ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകൾ കൂടി വ്യാഴാഴ്ച രാവിലെയോടെ എത്തിച്ചത്

  • വിഴിഞ്ഞം തുറമുഖത്തേക്ക് വന്ന ടിപ്പറിൽനിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

    വിഴിഞ്ഞം തുറമുഖത്തേക്ക് വന്ന ടിപ്പറിൽനിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

    മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.

    ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് അപകടം ഉണ്ടായത്. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം.

    തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനുപുറത്തേക്കായിരുന്നു കല്ല് വീണത്.

  • വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ക്ക് 2.2 കോടി രൂപ നഷ്ടപരിഹാരം

    വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ക്ക് 2.2 കോടി രൂപ നഷ്ടപരിഹാരം

    തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജീവനോപാധി നഷ്ടപരിഹാരത്തിന് അര്‍ഹരായ വിഴിഞ്ഞം സൗത്ത് കടപ്പുറത്തെ 53 കട്ടമരത്തൊഴിലാളികള്‍ക്ക് 4.20 ലക്ഷം രൂപ വീതം ആകെ രണ്ടു കോടി ഇരുപത്തിരണ്ട് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

    ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള അപ്പീല്‍ കമ്മിറ്റി നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ തൊഴിലാളികള്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.

    82,440 രൂപ വീതമാണ് കട്ടമരത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമായി ആദ്യം വിലയിരുത്തിയതെങ്കിലും കട്ടമര ഉടമസ്ഥര്‍ക്ക് ഭാഗികമായ ജീവനോപാധി നഷ്ടം സംഭവിക്കുന്നുവെന്ന ജീവനോപാധി ആഘാത വിലയിരുത്തല്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക വര്‍ധിപ്പിച്ചത്. മഹാത്മഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീമിന്റെ ഇപ്പോഴത്തെ ദിനബത്തയായ 333 രൂപ അടിസ്ഥാനമാക്കി പ്രതിവര്‍ഷം 180 തൊഴില്‍ ദിനങ്ങള്‍ എന്ന രീതിയില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം നീണ്ടുപോയ 7 വര്‍ഷത്തേക്കുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചത്.

    വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ലത്തീന്‍ ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹരായ കട്ടമരത്തൊഴിലാളികള്‍ ഇനിയുമുണ്ടെന്ന മത്സ്യത്തൊഴിലാളിപ്രതിനിധികളുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. കരമടി അനുബന്ധ തൊഴിലാളികളുടെ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനായി ഇടപെടല്‍ നടത്തും. നിലവില്‍ നല്‍കിവരുന്ന സൗജന്യ മണ്ണെണ്ണയുടെ കാലാവധി നീട്ടല്‍, പാര്‍പ്പിട നിര്‍മാണത്തിന് ലൈഫില്‍ പ്രത്യേക മുന്‍ഗണന, എല്ലാവര്‍ക്കും കുടിവെള്ള കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരുമായും ചര്‍ച്ച നടത്തി പരിഹാരം കാണുവാനും തീരുമാനമായി. വിഴിഞ്ഞം ഫിഷ് ലാന്റിങ്ങ് സെന്ററിന്റെ നവീകരണം സംബന്ധിച്ച രൂപരേഖ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടെ പരിഗണിച്ച ശേഷം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ സമര്‍പ്പിക്കും. വിഴിഞ്ഞത്ത് 10 കിടക്കകളുള്ള പുതിയ ആശുപത്രി നിര്‍മിക്കുന്നതിനായി സ്ഥലം സര്‍ക്കാരിന് കൈമാറുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ലത്തീന്‍ ഇടവക പ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, സബ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, വിഴിഞ്ഞം ലത്തീന്‍ ഇടവക വികാരി മോണ്‍. ഡോ. നിക്കോളാസ്, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

  • വിഴിഞ്ഞത്ത് ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെ സ്വീകരിച്ചു

    വിഴിഞ്ഞത്ത് ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെ സ്വീകരിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്.

    ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.  . ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.

  • വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും

    വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും

    തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും. മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിക്കുക.

    വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രിമാരായ പി.രാജീവ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്നാണ് ഇപ്പോഴത്തെ പേര്.

  • വിഴിഞ്ഞം തുറമുഖത്തിന് ഐ.എസ്‌.പി.എസ്‌ കോഡ്‌ ലഭിച്ചു

    വിഴിഞ്ഞം തുറമുഖത്തിന് ഐ.എസ്‌.പി.എസ്‌ കോഡ്‌ ലഭിച്ചു

    തിരുവനന്തപുരം: അന്താരാഷ്‌ട്ര കപ്പലുകൾക്ക് വിഴിഞ്ഞത്തെത്താൻ അവസരമൊരുക്കി രാജ്യാന്തര ഷിപ്പ് പോർട്ട്‌ സുരക്ഷാ കോഡ്‌ (ഐ.എസ്‌.പി.എസ്‌ കോഡ്‌) വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു. ആറുമാസത്തേക്കാണ് സുരക്ഷാകോഡ്.

    ഡയറക്‌ടർ ജനറൽ ഒഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥർ പരിശോധന നടത്താൻ പദ്ധതിപ്രദേശത്തെത്തിയത് നേരത്തെ റിപ്പോർട്ട് ചെയ്‌‌തിരുന്നു.

    അധികൃതർ പറയുന്ന മറ്റ് നിർദ്ദേശങ്ങൾ കൂടി അംഗീകരിച്ചാൽ കോഡ് അഞ്ച് വർഷത്തേക്ക് ലഭിക്കും.കോഡ് ലഭ്യമായതോടെ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ച് അടക്കമുളള ഷിപ്പിംഗ് അനുബന്ധ നടപടി ആരംഭിക്കും.

  • ക്രൂചെയിഞ്ച് പുനഃസ്ഥാപിക്കുമോ? വിഴിഞ്ഞത്ത് പരിശോധന

    ക്രൂചെയിഞ്ച് പുനഃസ്ഥാപിക്കുമോ? വിഴിഞ്ഞത്ത് പരിശോധന

    വിഴിഞ്ഞം: ക്രൂചെയിഞ്ച് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെ ഉന്നതതല ഉദ്യോഗസ്ഥർ വിഴിഞ്ഞം തുറമുഖത്ത് പരിശോധനയ്ക്കെത്തി.

    അന്താരാഷ്ട്ര ഷിപ്പ് പോർട്ട് സുരക്ഷാകോഡ് (ഐ.എസ്.പി.എസ്. കോഡ്) നടപ്പിലാക്കേണ്ടതുമായി ബന്ധപ്പെട്ട സർവേ നടപടികൾക്കാണ് ഉദ്യോഗസ്ഥരെത്തിയത്