Tag: വ്യാജ ബോംബ് ഭീഷണി

  • ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും വ്യാജ ബോംബ് ഭീഷണി

    ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും വ്യാജ ബോംബ് ഭീഷണി

    തിരുവനന്തപുരം :  ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവീക്ഷേത്രത്തിലും ബോംബ് ഭീഷണി.

    പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിൽ വിലാസത്തിലാണ് രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്.

    ഫോർട്ട് പോലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

    വ്യാജ സന്ദേശമാണെന്നും ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും ഫോർട്ട് പോലീസ് പറഞ്ഞു.

  • തലസ്ഥാനത്ത് ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി

    തലസ്ഥാനത്ത് ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി.

    ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

    സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്.