Tag: Agathiyarkoodam

  • ഈ വർഷത്തെ അഗസ്ത്യകൂട യാത്രക്ക് തുടക്കമായി

    ഈ വർഷത്തെ അഗസ്ത്യകൂട യാത്രക്ക് തുടക്കമായി

     

     

    നെടുമങ്ങാട് : ഈ വർഷത്തെ അഗസ്ത്യകൂടം യാത്രയ്ക്കുള്ള ആദ്യ സംഘത്തിന് തിങ്കളാഴ്ച രാവിലെ തുടക്കമായി.ബോണക്കാട് ചെക്പോസ്റ്റിൽ നിന്ന്‌ 100 പേർ അടങ്ങുന്ന സംഘമാണ് മല കയറാൻ എത്തിയത്. കൂട്ടത്തിൽ 10 പേർ സ്ത്രീകളാണ്.ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) സൺ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു, സലിം ജോസ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 15-ന് അവസാനിക്കത്തക്ക വിധത്തിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. 20-ലധികം സ്ത്രീകൾ ഇത്തവണ മലകയറാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരക്ഷിത വനപ്രദേശമായതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • അഗസ്ത്യാർകൂട തീർത്ഥാടനത്തിന് 16ന് തുടക്കമാകും

    അഗസ്ത്യാർകൂട തീർത്ഥാടനത്തിന് 16ന് തുടക്കമാകും

    വിതുര: അഗസ്ത്യാർകൂടതീർത്ഥാടനത്തിന് 16ന് തുടക്കമാകും.തീർത്ഥാടനത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായി.31ദിവസമാണ് തീർത്ഥാടനം.ഫെബ്രുവരി 15ന് ട്രക്കിംഗ് സമാപിക്കും. വനംവകുപ്പിന്റെ www.forest.kerala.gov.in, serviceonline.gov.in/trekkingഎന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഇന്ന് രാവിലെ 11മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാംഒരു ദിവസം പരമാവധി 75പേർക്കാണ്‌ പ്രവേശനം.പൂജാദ്രവ്യങ്ങൾ,പ്ലാസ്റ്റിക്,മദ്യം,മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്,അതിരുമല എന്നിവിടങ്ങളിൽ ഇക്കോഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളും ഉണ്ടാകും.നെയ്യാർ,കോട്ടൂർ,പേപ്പാറ,വനം വന്യജീവി സങ്കേതങ്ങളുടെ ചെക്ക്പോസ്റ്റുകളും കാട്ടുവഴികളിലും വനംവകുപ്പിന്റെ കർശനപരിശോധനകൾ ഉണ്ടാകും.വാർത്താവിനിമയ സംവിധാനത്തിനായി ബോണക്കാട്,പേപ്പാറ,അതിരുമല,നെയ്യാർ,കോട്ടൂർ എന്നിവിടങ്ങളിൽ വയർലസ് സ്റ്റേഷനുകളുമുണ്ടാകും.വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ല.വനംവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഗൈഡുകൾക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്.

  • അഗസ്ത്യാർകൂടം ട്രക്കിങ്; ടിക്കറ്റ് ബുക്കിങ് ജനുവരി അഞ്ച് മുതൽ

    അഗസ്ത്യാർകൂടം ട്രക്കിങ്; ടിക്കറ്റ് ബുക്കിങ് ജനുവരി അഞ്ച് മുതൽ

    തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം . ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ഒരു ദിവസം പരമാവധി 75 പേർക്കാണ്‌ പ്രവേശനം.പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകും.വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി അഞ്ചിന് രാവിലെ 11-ന് ആരംഭിക്കും