Tag: Attukal

  • പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം തലസ്ഥാനം ‘ക്ലീൻ’

    പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം തലസ്ഥാനം ‘ക്ലീൻ’

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പൊങ്കാല അർപ്പിച്ച 52 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ 2400 ജീവനക്കാർ പങ്കാളികളായി. പൊങ്കാലയ്ക്ക് ശേഷം ഈ സമയം വരെ (6.45 pm) ഏകദേശം 138 ലോഡ് മാലിന്യം നീക്കം ചെയ്തു.

    രാത്രി 8 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകുന്ന റോഡ് ശുചീകരണം ആരംഭിക്കും ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ വോളണ്ടിയേഴ്സ് ശേഖരിച്ച് ഭവന പദ്ധതികൾക്കായി ഉപയോഗിക്കുന്നതാണ്.

  • മനം നിറച്ച് ആറ്റുകാൽ പൊങ്കാല; നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

    മനം നിറച്ച് ആറ്റുകാൽ പൊങ്കാല; നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

    തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു.കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്.

    ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു.

  • ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു; അനന്തപുരി യാഗഭൂമിയായി…

    ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു; അനന്തപുരി യാഗഭൂമിയായി…

    തിരുവനന്തപുരം:   ആറ്റുകാൽ പൊങ്കാലയ‌്ക്ക് പണ്ടാരയടുപ്പിൽ തിരിതെളിഞ്ഞു. പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ധന്യമുഹൂർത്തമായ 10.30ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപത്താൽ മേൽശാന്തി പി.കേശവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു.

    തുടർന്ന് സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിയിക്കുകയായിരുന്നു.
    പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്ന്  .

  • ആറ്റുകാൽ പൊങ്കാല; ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയുമായി മൂന്ന് വിമാനങ്ങൾ

    ആറ്റുകാൽ പൊങ്കാല; ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയുമായി മൂന്ന് വിമാനങ്ങൾ

    തിരുവനന്തപുരം:പൊങ്കാല നിവേദ്യത്തിനു മുമ്പ് ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.ചാക്കയിലെ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സെസ്‌ന172 ആർ വിഭാഗത്തിൽ പെട്ട മൂന്ന് വിമാനങ്ങളാണ് ആകാശത്ത് നിന്ന് പെങ്കാല കലങ്ങൾക്ക് മുകളിലേക്ക് പൂക്കൾ വിതറുക.

    നാലുപതിറ്റാണ്ടായി തുടർന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാർ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്‌ സെസ്‌ന എഫ്.എ.152 എന്ന വിമാനമായിരുന്നു.എന്നാൽ ഇത്തവണ സെസ്‌ന വിമാനങ്ങൾ ഓരോന്നും 20 മിനിട്ട് പറന്ന് ഒരു മണിക്കൂറാണ് പൂക്കൾ വിതറുന്നത്.വിമാനത്തിന്റെ വാടകയുൾപ്പെടെയുള്ള മറ്റുനടപടിക്രമങ്ങൾ പൂർത്തിയായി .

  • ആറ്റുകാൽ പൊങ്കാല; ഈ നമ്പരുകൾ ഓർത്തു വയ്ക്കാം…..

    ആറ്റുകാൽ പൊങ്കാല; ഈ നമ്പരുകൾ ഓർത്തു വയ്ക്കാം…..

    തിരുവനന്തപുരം :ആറ്റുകാൽ അമ്മയ്ക്കു മുൻപിൽ പൊങ്കാലയർപ്പിക്കാനായി ലക്ഷക്കണക്കിനു പേർ ഒരു സ്ഥലത്ത് ഒത്തുചേരുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ചെറിയ അപകടങ്ങൾ പോലും ഒഴിവാക്കാം.

    ഈ നമ്പരുകൾ ഓർത്തു വയ്ക്കാം.

    ∙ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ആവശ്യങ്ങൾക്ക് ദിശ – 104, 1056, 0471 2552056

    ∙ പൊലീസ് സഹായത്തിന് കൺട്രോൾ റൂം നമ്പർ– 100

    ∙ ഫയർഫോഴ്സിന്റെ സേവനത്തിന് – 101

    ∙ ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അറിയിക്കാൻ– 9497930055, 9497987002, 9497990005.

  • ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാല്‍ പൊങ്കാല

    ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാല്‍ പൊങ്കാല

    തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്.ഇന്ന് രാവിലെ പത്ത് മണിക്ക് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും.

    ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം.

    ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ‌, ആരോ​​ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്

     

  • എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; ആറ്റുകാല്‍ പൊങ്കാലയ്ക്കിനി ഒരു രാവിന്‍റെ അകലം മാത്രം

    എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; ആറ്റുകാല്‍ പൊങ്കാലയ്ക്കിനി ഒരു രാവിന്‍റെ അകലം മാത്രം

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും. രണ്ടുവര്‍ഷത്തിനുശേഷമാണ് ആറ്റുകാല്‍ പൊങ്കാല പൂര്‍ണതോതില്‍ നടക്കുന്നത്.

    3000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിക്കുക. 300 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും സേവനസന്നദ്ധരാകും. കെ.എസ്.ആര്‍.ടി.സി 400 സര്‍വീസ് നടത്തും. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രയിനിനും പൊങ്കാല പ്രമാണിച്ച് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്

  • ആറ്റുകാൽ പൊങ്കാല; കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി  

    ആറ്റുകാൽ പൊങ്കാല; കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി  

    ആറ്റിങ്ങൽ: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ചൊവ്വാഴ്ച 07/03/2023 കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി

    കൂടുതൽ വിവരങ്ങൾക്ക് : 04702622202

    കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ: പനയമുട്ടം, പനയ്ക്കോട്, ചേപ്പിലോട്, പാണയം, ആറ്റിൻപുറം, ഏരുമല, മൂഴി, വെള്ളാഞ്ചിറ, പനവൂർ, പച്ചമല, അയ്യപ്പൻകുഴി, പരുത്തിക്കുഴി, കരുപ്പൂര്, നെടുമങ്ങാട്, വേങ്കോട്, വട്ടപ്പാറ, മഞ്ച, അരുവിക്കര, ചുള്ളിമാനൂർ എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2812235

    കെഎസ്ആർടിസി പാലോട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:മടത്തറ, അഗ്രിഫാം, തെന്നൂർ, മങ്കയം, പൗവ്വത്തൂർ, കല്ലറ, പച്ചക്ഷേത്രം, നാഗര, പേരയം, ചെല്ലഞ്ചി, ആനകുളം, പാലോട് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.30 മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2840259

    കെഎസ്ആർടിസി വിതുര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:കല്ലാർ, നാരകത്തിൻകാല, ജെഴ്സിഫാം, പട്ടൻകുളിച്ചപാറ, മേമല, മലയടി, ചെറ്റച്ചൽ, ആനപ്പെട്ടി, തെന്നൂർ, വിതുര എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 02.30 മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2858686

    കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:മരങ്ങാട്, തേവിയാരുകുന്ന്, മീനാങ്കൽ, പരുത്തിപ്പള്ളി, കോട്ടൂർ, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം, ഇറവൂർ, പറണ്ടോട്, ആര്യനാട് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2853900

    കെഎസ്ആർടിസി വെള്ളനാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:വെള്ളനാട്, അരുവിക്കര, കാച്ചാണി, മിത്രാനികേതൻ, വെളിയന്നൂർ, വിളപ്പിൽശാല, ചെറിയകൊണ്ണി എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2884686

  • അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്; പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ….

    അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്; പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ….

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല  നാളെ.ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം

    പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിർജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

    പ്രധാന കാര്യങ്ങൾ

    കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
    നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
    ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
    തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.
    ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക.
    ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക.
    കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്
    പൊള്ളൽ ഒഴിവാക്കാൻ

    തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
    ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
    അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
    തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
    വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
    തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം.
    പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
    വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
    പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
    ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
    പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.