Tag: Attukal pogala

  • ആറ്റുകാൽ പൊങ്കാല മഹോത്സവം; കലാപരിപാടികളുടെ ഉദ്ഘാടനം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു

    ആറ്റുകാൽ പൊങ്കാല മഹോത്സവം; കലാപരിപാടികളുടെ ഉദ്ഘാടനം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ  കലാപരിപാടികളുടെ ഉദ്ഘാടനം നടൻ  ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു.ആറ്റുകാൽ അംബാ പുരസ്ക്കാരം ഓട്ടിസം ബാധിച്ചവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന അമ്മ എന്ന സംഘടനയുടെ സാരഥി ഡോ. പി. ഭാനുമതിക്ക് സമ്മാനിച്ചു.

    അംബാ പ്രസാദം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

    സെക്രട്ടറി കെ. ശിശുപാലൻ നായർ, ഭാരവാഹികളായ പി.കെ. കൃഷ്ണൻ നായർ, വി.ശോഭ, എൻ.എ. അജിത് കുമാർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ പി. ജയലക്ഷ്മി, കെ. വിജയ കുമാർ, ആർ.ഐ. ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.രമേശ് നാരായണനും മകൾ മധുശ്രീയും അവതരിപ്പിച്ച സംഗീത പരിപാടിയും മേതിൽ ദേവികയും നൃത്തവും ആസ്വാദ്യകരമായി.

  • ആറ്റുകാൽ പൊങ്കാല; കോർപറേഷൻ 5.2 കോടി രൂപ കൂടി ചെലവിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

    ആറ്റുകാൽ പൊങ്കാല; കോർപറേഷൻ 5.2 കോടി രൂപ കൂടി ചെലവിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

    തിരുവനന്തപുരം: പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി രൂപ.അടിയ‍ന്തര നിർമാണ–ശുചീകരണ നടപടികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപ അനുവദിച്ചു.

    തദ്ദേശ വകുപ്പ് അനുവദിച്ച തുകയ്ക്ക് പുറമേ കോർപറേഷൻ 5.2 കോടി രൂപ കൂടി ചെലവിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

    ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്‌പെഷൽ ഓഫിസർ ചുമതല തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസിനാണ്.

  • ഇനി എല്ലാ വഴികളും ആറ്റുകാലിലേക്ക്; കാപ്പു കെട്ടി കുടിയിരുത്തി, ഉത്സവത്തിനു തുടക്കമായി

    ഇനി എല്ലാ വഴികളും ആറ്റുകാലിലേക്ക്; കാപ്പു കെട്ടി കുടിയിരുത്തി, ഉത്സവത്തിനു തുടക്കമായി

    തിരുവനന്തപുരം :ഇന്നു പുലർച്ചെ കാപ്പു കെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി. മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.ഒരേ സമയം 3,000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും.

    ക്ഷേത്രത്തിലെ അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാൽലക്ഷത്തോളം പേർക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികളുണ്ടാകും.

    ഇന്നു മുതൽ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്കു മുന്നിൽ പ്രത്യേകം നിർമിച്ച പന്തലിലാണ് തോറ്റംപാട്ട്.

  • ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും

    ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും

    തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്‌ തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌.

    മാർച്ച് ഏഴിനാണ്‌ ആറ്റുകാൽ പൊങ്കാല. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന്‌ ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും.

    മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക്‌ കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. പകൽ 2.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

    പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽനിന്ന്‌ 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ലെ പൊങ്കാലയേക്കാൾ 40 ശതമാനം അധികം പേർ എത്തുമെന്നാണ്‌ പ്രതീക്ഷ.

    പത്ത്‌ ദിവസത്തെ ഉത്സവത്തിൽ 45 ലക്ഷത്തോളം പേർ എത്തിയേക്കും. ഇത്തവണ 1-0–-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

    ഒമ്പതാം ഉത്സവദിവസമായ മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളത്ത്‌ നടക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം രാത്രി ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും

  • ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ തിരുവനന്തപുരത്ത് സമ്പൂർണ മദ്യനിരോധനം

    ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ തിരുവനന്തപുരത്ത് സമ്പൂർണ മദ്യനിരോധനം

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ

    തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.

    ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

  • ആറ്റുകാൽ പൊങ്കാല; 400 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

    ആറ്റുകാൽ പൊങ്കാല; 400 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും. ഉത്സവം ആരംഭിക്കുന്ന 27 മുതൽ മാർച്ച് 8 വരെ 10 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 30 ചെറു ബസുകൾ തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നു ക്ഷേത്രനട വരെ പ്രത്യേക സർവീസുകൾ നടത്തും.

    മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗത്തിൽ പ്രധാന ചുമതലകൾ വഹിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒഴികെ മറ്റു വകുപ്പുകളെല്ലാം യോഗത്തിൽ പങ്കെടുത്തു.

    ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സബ് കലക്ടർ ഡോ.അശ്വതി ശ്രീനിവാസ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഗീതാ കുമാരി, പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി കെ.ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു.

  • ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ

    ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരിസ്ഥിതി സൗഹൃദമാക്കാൻ മാർഗനിർദേശങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ.

    ഭക്തജനങ്ങളും കടയുടമകളും ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവരും വിവിധ സംഘടനകളും ഹരിതചട്ടങ്ങൾ പാലിക്കണമെന്നും പാസ്റ്റിക് മാലിന്യമില്ലാത്ത പൊങ്കാല ഉത്സവത്തിനായി സഹകരിക്കണമെന്നും ജില്ലാ കോർഡിനേറ്ററുടെ നിർദേശത്തിലുണ്ട്.

    പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങൾ അരിയും സാധനങ്ങളും പ്ലാസ്റ്റിക് കവറിന് പകരം ഇലയിലോ, പേപ്പറിലോ, പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ, തുണി സഞ്ചിയിലോ കൊണ്ടുവരണം. കുടിവെള്ളം സ്റ്റീൽ കുപ്പിയിൽ കരുതണം. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസും തുണിസഞ്ചിയും കൊണ്ടുവരണം.

    ഭക്ഷണം വിതരണം ചെയ്യുന്നവർ കോർപ്പറേഷനിൽ നിന്നുള്ള രജിസ്ട്രേഷൻ നേടണം. ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്ന കുടിവെള്ളവും ഭക്ഷണസാധനങ്ങളും വൃത്തിയുള്ളതും ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പുവരുത്തണം. ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴുകി ഉപയോഗിക്കാവുന്ന ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണം.

    ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ആശംസാ ബോർഡുകൾ പ്രിന്റ് ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ (ഓല, വാഴയില, പനയോല, പായ എന്നിവ) ഉപയോഗിക്കണം. തുണിയിൽ പ്രിന്റ് ചെയ്യുകയോ എഴുതുകയോ ആകാം.

    കടയുടമകൾ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ മാത്രം വിതരണം ചെയ്യണം. പ്ലാസ്റ്റിക് പാക്കറ്റുകൾ, വെള്ളക്കുപ്പികൾ എന്നിവ വലിച്ചെറിയാതെ ശേഖരിക്കുന്നതിന് കടയുടെ സമീപത്തായി വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്നും നിർദേശത്തിലുണ്ട്.

  • ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണൻ

    ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണൻ

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍.

    ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും.

    അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.

    വിവിധ ഇടങ്ങളില്‍ സി സി ടി വികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡി സി പി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.

    ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും.

    പൊങ്കാലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ഉറപ്പാക്കും. 27 മുതല്‍ കെ എസ് ആര്‍ ടി സി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും.

    പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. മുന്‍വര്‍ഷം 250 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും. കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളിലായി 4500 ഓളം തെരുവുവിളക്കുകള്‍ കെ എസ് ഇ ബി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കും.

    ആറ്റുകാല്‍ ദേവി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, സബ്കളകടര്‍ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

  • ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ

    ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.

    ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ഇതില്‍ 10 എണ്ണം ആരോഗ്യവകുപ്പ്, രണ്ടെണ്ണം 108 ആംബുലന്‍സ്, മൂന്നെണ്ണം കോര്‍പ്പറേഷന്‍ എന്നിങ്ങനെയാണ് ഒരുക്കുക. ഇതുകൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഞ്ചും സ്വകാര്യ ആശുപത്രികള്‍ ഏഴും ആംബുലന്‍സുകള്‍ നല്‍കും. ഇതോടൊപ്പം ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന്റെ എട്ട് ആംബുലന്‍സുകളും സേവനത്തിലുണ്ടാകും.

    140 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ ഉള്‍പ്പെടെ 475 പേരെ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം സേവനത്തിനായി നിയോഗിക്കും. 27 മുതല്‍ ക്ഷേത്രത്തിന് സമീപം കണ്‍ട്രോള്‍ റൂമും തുറക്കും. 27 മുതല്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ഓഫീസും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിച്ചു തുടങ്ങും. ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സംയുക്ത സ്വാഡുകള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ ഭക്ഷ്യസംരഭകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്.

    പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളുടെ വിവിധയിടങ്ങളിലെ ജോലികള്‍ ഈ മാസം 25 ഓടെ പൂര്‍ത്തിയാകും. മണക്കാട് മാര്‍ക്കറ്റിലെ തടസ്സം സൃഷ്ടിച്ച മരങ്ങള്‍ ഇതിനോടകം മുറിച്ചു മാറ്റിക്കഴിഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ പാര്‍ശ്വഭിത്തികളുടെ പണിയും പൂര്‍ത്തിയായി. വിവിധയിടങ്ങളിലായുള്ള കോര്‍പ്പറേഷന്‍ റോഡുകളില്‍ ഏഴിടങ്ങളിലെ പണി പൂര്‍ത്തിയായി വരുന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സബ്കളകടര്‍ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.