Tag: Chintha jerom

  • ചിന്താ ജെറോമിന്‍റെ വിവാദ പ്രബന്ധം; കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

    ചിന്താ ജെറോമിന്‍റെ വിവാദ പ്രബന്ധം; കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

    തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടി. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

    ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.

  • ചിന്ത ജെറോം ഗവേഷണ വിവാദം; പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല

    ചിന്ത ജെറോം ഗവേഷണ വിവാദം; പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല

    തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം പരിശോധിക്കാൻ കേരള സർവ്വകലാശാല. പ്രബന്ധവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോ​ഗിക്കും. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവുമുയർന്നിരുന്നു. ഈ രണ്ട് പരാതികളും സർവകലാശാല അന്വേഷിക്കും. വി.സിക്ക് പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

  • ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി റദ്ദാക്കണം; വാഴക്കുലകളുമായി യുവജന കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി കെഎസ്‌യു

    ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി റദ്ദാക്കണം; വാഴക്കുലകളുമായി യുവജന കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി കെഎസ്‌യു

    തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന കമ്മിറ്റി യുവജന കമ്മിഷൻ ആസ്ഥാനത്തേക്കു വാഴക്കുലകളുമായി പ്രകടനം നടത്തി. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ‘വൈലോപ്പള്ളി’യുടെ വാഴക്കുലയായതു വിവാദമായ പശ്ചാത്തലത്തിലാണ് ഗൗണും തലപ്പാവും ധരിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്. ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.

    കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്‌യു സെക്രട്ടറി എറിക് സ്റ്റീഫൻ, കെഎസ്‌യു നേതാക്കളായ ആദേശ് സുധർമൻ, ആസിഫ്, കൃഷ്ണകാന്ത്, എസ്.കെ.അരുൺ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേശ്വരൻ, പ്രിയങ്ക ഫിലിപ്പ്, ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ അലോഷ്യസ് ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

  • യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി

    യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി

    തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വി സിക്ക് പരാതി നൽകിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷ പറയുന്നത്.  മലയാളത്തിലെ പ്രശസ്തമായ കവിതയായ ‘വാഴക്കുലയുടെ ‘ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്.

  • ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റ്; വിവാദം

    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റ്; വിവാദം

    തിരുവനന്തപുരം : യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്‍റെ പേരാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.