ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി റദ്ദാക്കണം; വാഴക്കുലകളുമായി യുവജന കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി കെഎസ്‌യു

IMG_20230131_090730_(1200_x_628_pixel)

തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന കമ്മിറ്റി യുവജന കമ്മിഷൻ ആസ്ഥാനത്തേക്കു വാഴക്കുലകളുമായി പ്രകടനം നടത്തി. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ‘വൈലോപ്പള്ളി’യുടെ വാഴക്കുലയായതു വിവാദമായ പശ്ചാത്തലത്തിലാണ് ഗൗണും തലപ്പാവും ധരിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്. ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്‌യു സെക്രട്ടറി എറിക് സ്റ്റീഫൻ, കെഎസ്‌യു നേതാക്കളായ ആദേശ് സുധർമൻ, ആസിഫ്, കൃഷ്ണകാന്ത്, എസ്.കെ.അരുൺ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേശ്വരൻ, പ്രിയങ്ക ഫിലിപ്പ്, ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ അലോഷ്യസ് ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular