പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി

IMG_20240425_140203_(1200_x_628_pixel)

നാഗർകോവിൽ: പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

തിരുനന്ദിക്കര,തിട്ടവിള സ്വദേശി ഭൂതലിങ്കം (63), ആണ്ടിപൊറ്റവിള സ്വദേശി ജയൻ (28) എന്നിവരാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.

ഇന്നലെ രാവിലെ 6.30നാണ് സംഭവം.15 വയസ് പ്രായമുള്ള പെൺപുലിയാണെന്നും ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.

മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ട്‌ വന്ന ശേഷമേ കൂടുതൽ വിവരം അറിയാൻ കഴിയൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular