സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്ജ് വര്ധന അടക്കമുള്ള ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം.
എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാന്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫീസില് ചേര്ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്.

