കരമനയിലെ കൂടത്തിൽ കൊലപാതകം ; കൂടുതൽ പേർ പ്രതികളായേക്കും

IMG_20261013_230636_(1200_x_628_pixel)

തിരുവനന്തപുരം: കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാമന്ദിരം തറവാട്ടിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ കൂടുതൽ പേർ പ്രതികളായേക്കും.

ഒന്നാം പ്രതി രവീന്ദ്രൻ നായരെ സഹായിച്ചതിന് മുൻ കാര്യസ്ഥൻ കാലടി മുടുമ്പിൽ വീട്ടിൽ സഹദേവൻ,മരുമകൻ സെന്തിൽ എന്നിവരെയാണ് പ്രതിപട്ടികയിൽ ചേർക്കാൻ പൊലീസ് ആലോചിക്കുന്നത്.

കൂടം തറവാടിന് സമീപത്തെ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സുമേഷിന്റെ മൊഴിയിൽ ഇരുവരെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത് തന്റെ ഓട്ടോയിലാണെന്ന് കള്ളമൊഴി നൽകാൻ 5 ലക്ഷം രൂപ സെന്തിൽ വാഗ്ദാനം നൽകിയെന്ന സുമേഷിന്റെ മൊഴിയിലാണ് ഇരുവരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

സുമേഷിന്റെ ഓട്ടോയിലാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചതെന്നാണ് രവീന്ദ്രൻ പൊലീസിന് മൊഴിനൽകിയിരുന്നത്. എന്നാൽ കേസിലെ രണ്ടാം പ്രതി അനിലിന്റെ കാറിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കാർ ഓടിച്ചിരുന്നത് മൂന്നാം പ്രതി സജുവായിരുന്നു.ജയമാധവൻ നായരുടെ വിൽപ്പത്രം പരിശോധിച്ചപ്പോൾ ഒന്നര ഏക്കറോളം ഭൂമി രവീന്ദ്രനും 65 സെന്റ് ഭൂമി സഹദേവനും ലഭിച്ചതായി ക്രൈം ബ്രാഞ്ച് സംശയാസ്പദമായി കണ്ടെത്തിയിരുന്നു. തറവാട്ടിലെ വീട്ടുജോലിക്കാരി ലീലയും സംശയനിഴലിലാണ്.

മരണതിന് പിന്നാലെ ബെഡ്ഷീറ്റും തലയണയും ഇവരാണ് കത്തിച്ചുകളഞ്ഞതെന്ന് പൊലീസ് പറയുന്നു. ജയമാധവൻ നായർ കട്ടിലിൽ നിന്ന് വീണെന്ന വിവരം പറഞ്ഞ് ലീലയെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വ്യാജ വിൽപത്രം തയ്യാറാക്കിയ ആധാരമെഴുത്തുകാരനും സംശയനിഴലിലാണ്. ഇവരുടെയെല്ലാം പങ്ക് മനസിലാക്കാൻ രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.അതിന് ശേഷമാകും മറ്റു നടപടികളിലേക്ക് കടക്കുക. അബുദാബിയിലുള്ള മൂന്നാം പ്രതിയും കാർ ഡ്രൈവറുമായ സജുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

ദുരൂഹത പുറത്തുപറയാതിരിക്കാൻ വീട്ടുജോലിക്കാരിയായ ലീലയ്ക്ക് 25ലക്ഷം രൂപ നൽകിയെന്നും ഇവർ ഈ തുക ഉപയോഗിച്ച് വീടും വസ്തുവും വാങ്ങിയെന്നും സഹദേവന് അഞ്ചുലക്ഷം നൽകിയെന്നും ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി നേരത്തെ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനുള്ള അന്വേഷണവും നടക്കുന്നുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!