തിരുവനന്തപുരം: നന്ദാവനം റോഡിൽ പോലീസ് ചീഫ് സ്റ്റോറിന് സമീപത്തായി കേരള വാട്ടർ അതോറിറ്റിയുടെ 315എംഎം എച്ച്.ഡി.പി.ഇ പൈപ്പ്ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്ന ജോലികളും ഒബ്സർവേറ്ററി ജംഗ്ഷൻ, ബേക്കറി ഡിസിസി ഓഫീസിന് മുൻവശം എന്നീ ഇടങ്ങളിൽ പൈപ്പ്ലൈൻ ഇൻറർകണക്ഷൻ ജോലികളും നടക്കുന്നതിനാൽ, നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, മേലേ തമ്പാനൂർ, ആയുർവേദ കോളേജ് , കുന്നുംപുറം, അംബുജവിലാസം റോഡ്, സ്റ്റാച്ച്യു, പുളിമൂട് എന്നീ പ്രദേശങ്ങളിൽ ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 7 മണി മുതൽ ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 7 മണി വരെ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം പുന:സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

