പുതിയ 335 ആംബുലൻസുകൾ നിരത്തിലേക്ക്

IMG_20261016_193932_(1200_x_628_pixel)

തിരുവനന്തപുരം :രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു.

സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് മികച്ച ഗുണമേന്മയുള്ള മരുന്നുകൾ സർക്കാർ എല്ലായിടത്തും ലഭ്യമാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചു. പുനലൂരിൽ ആരംഭിച്ച 24 മണിക്കൂർ സ്‌പെഷ്യലിസ്റ്റ് സേവനം നൽകുന്ന പ്രതീക്ഷാകേന്ദ്രം വൻ വിജയമായി. സംസ്ഥാനമെമ്പാടും പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ തുടങ്ങിയവർക്കായി തസ്തികകൾ സൃഷ്ടിക്കും. ഇതിനുള്ള നിർദേശം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. സർക്കാർ സർവീസിൽ തുടരുന്ന ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

നിയോ നേറ്റൽ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് സജ്ജീകരണങ്ങളുള്ള അത്യാധുനിക ആംബുലൻസുകളാണ് നിരത്തിലിറക്കിയത്. ഇവയിൽ വെന്റിലേറ്റർ സംവിധാനമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും
6 നിയോ നേറ്റൽ ആംബുലൻസുകളും,
ബേസിക് ലൈഫ് സപ്പോർട്ട്ആംബുലൻസുകളും സംവിധാനമുള്ള 315 ആംബുലൻസുകളുമാണുള്ളത്.

നിയോ നേറ്റൽ സംവിധാനങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ ദാനം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ ദാനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു. ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ ദാനം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് നിർവഹിച്ചു. നിയോ നേറ്റൽ ആംബുലൻസിലെ എമർജൻസി കിറ്റ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി കൈമാറി. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസിലെ എമർജൻസി കിറ്റ് ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജ് കൈമാറി. ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിലെ എമർജൻസി കിറ്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ കൈമാറി. തമ്പാനൂർ വാർഡ് കൗൺസലർ ആർ. ഹരികുമാർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി. ഇൻ ചാർജ് രാകേഷ് ആർ.യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!