Tag: Crime

  • യുവതി സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ പോയത് കിരണിനെ പ്രകോപിച്ചു; കഴക്കൂട്ടത്ത് നടന്നത് ക്രൂരപീഡനം

    യുവതി സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ പോയത് കിരണിനെ പ്രകോപിച്ചു; കഴക്കൂട്ടത്ത് നടന്നത് ക്രൂരപീഡനം

    തിരുവനന്തപുരം:  കഴക്കൂട്ടത്ത് യുവതിക്കുനേരെ നടന്നത് ക്രൂരമായ പീഡനം. യുവതിയെ ബലമായി വാഹനത്തിൽ കയറ്റി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

    സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

    കിരൺ ശനിയാഴ്ച വൈകുന്നേരം യുവതിയെ കൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.

    യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു.  രാവിലെ കൈയിലെ കെട്ടഴിച്ച് പെൺകുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്.

  • ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചയാൾ പിടിയിൽ

    ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചയാൾ പിടിയിൽ

    എറണാകുളം: കൂത്താട്ടുകുളം കരിമ്പനയിൽ ഒരാളെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് ഇയാൾ.

    കഴുത്തിനു വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അർജുൻ തമിഴ്നാട്ടിൽ പിടിയിലായി. തെങ്കാശിയിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

  • ബൈക്ക് യാത്രികനെ കല്ലെറിഞ്ഞു വീഴ്ത്തി ആക്രമിക്കാൻ ശ്രമം

    ബൈക്ക് യാത്രികനെ കല്ലെറിഞ്ഞു വീഴ്ത്തി ആക്രമിക്കാൻ ശ്രമം

    കടയ്ക്കാവൂർ : ആലംകോട് – തൊപ്പിച്ചന്ത റോഡിൽ രാത്രികാലങ്ങളിൽ ഗുണ്ടാ ആക്രമണം. ഇന്നലെ പുലർച്ചെ 2മണിക്ക് നടന്ന ആക്രമണത്തിൽ പെരുംകുളം സ്വദേശിയും ആലംകോട് ഫിഷ് മാർക്കറ്റിലെ എഐടിസിയു തൊഴിലാളിയുമായ ഷൈജുവിനു പരിക്കേറ്റു.

    പുലർച്ചെ 2മണിക്ക് മത്സ്യം എടുക്കാൻ വീട്ടിൽ നിന്നും ആലംകോട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്തു പോകുകയായിരുന്നു ഷൈജു. പാലാംകോണത്തിനും തൊപ്പിച്ചന്തയ്ക്കും ഇടയിൽ ഇന്ദിര റോഡിനു സമീപമെത്തിയപ്പോൾ രണ്ടുപേർ പാറക്കല്ല് കൊണ്ട് എറിയുകയും ഏറു കൊണ്ട് ഷൈജു ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

    തുടർന്ന് അക്രമികൾ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഷൈജുവിന്റെ അടുത്തേക്ക് എത്തിയെങ്കിലും പുറകിൽ നിന്ന് മറ്റു വാഹനങ്ങൾ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഷൈജു കടയ്ക്കാവൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

    പരിക്കേറ്റ ഷൈജുവിനെ നാട്ടുകാരും അതുവഴി വന്ന മറ്റു യാത്രക്കാരും ചേർന്നു ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒരുപക്ഷെ മത്സ്യ മാർക്കറ്റിലേക്ക് പോകുന്നത് മനസ്സിലാക്കി ആക്രമിച്ചു പണം കൈക്കലാക്കാനുള്ള ശ്രമം ആയിരുന്നോ എന്ന് നാട്ടുകാർ സംശയം പറയുന്നുണ്ട്.

    മാത്രമല്ല രാത്രി കാലങ്ങളിൽ ഇത്തരത്തിൽ യാത്രക്കാരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ സൂചിപ്പിക്കുന്നു. ഈ പ്രദേശത്തെ തെരുവിളക്കുകൾ എറിഞ്ഞു തകർക്കപ്പെട്ട നിലയിലുമാണ്.

     

  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യാമാതാവ് മരിച്ചു

    ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യാമാതാവ് മരിച്ചു

    നെടുമങ്ങാട്: അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അമ്മായി മരിച്ചു. മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്. ഭാര്യ മാതാവ് നാദിറ കൊല്ലപ്പെട്ടു.

    ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. അലി അക്ബറും മുംതാസും ആശുപത്രിയിൽ. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്.

    അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ യാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

  • അങ്കണവാടിയിൽ കുട്ടിയെ ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചതായി പരാതി

    അങ്കണവാടിയിൽ കുട്ടിയെ ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചതായി പരാതി

    പാറശ്ശാല : അങ്കണവാടിയിലെത്തിയ മൂന്നരവയസ്സുകാരനെ ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയിൽ അങ്കണവാടി ആയ സിന്ധുവിന്റെപേരിൽ പൊഴിയൂർ പോലീസ് കേസെടുത്തു.

    കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ്‌ സംഭവം. ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സതുടരുന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

    ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക്‌ അമ്മ അങ്കണവാടിയിൽ എത്തിയപ്പോൾ കുട്ടി കരഞ്ഞ്‌ അവശനിലയിലായിരുന്നു. ജലദോഷമുള്ളതിനാലാണ് കുട്ടി കരയുന്നതെന്നാണ് ആയ പറഞ്ഞത്. വീട്ടിലെത്തിയശേഷം കുട്ടിയുടെ വസ്ത്രം മാറ്റിയപ്പോഴാണ്‌ കാലുകളിൽ അടികൊണ്ട് തിണർത്ത പാടുകൾ കണ്ടത്.

    ഡോക്ടർ ശരീരത്തിലെ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടിക്ക് അങ്കണവാടിയിൽവെച്ച് അടിയേറ്റതായി രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽനിന്ന് പോലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊഴിയൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

  • ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ

    ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ

    തിരുവനന്തപുരം: ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് പിടികൂടി മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദ് (44) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

    ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ് .ആർ.റ്റി.സി ബസ്സിൽ വെച്ച് പ്രതി, യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.

    യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പാങ്ങപ്പാറ വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • പെരുമാതുറയിൽ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത

    പെരുമാതുറയിൽ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത

    പെരുമാതുറ : പെരുമാതുറയിൽ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്നു നൽകിയതാണെന്ന് പരാതിയുമായി അമ്മ. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്നു രാവിലെ മരിച്ചത്.

    ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ശക്തമായ ഛർദ്ദിയുമുണ്ടായി.

    ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ  പറഞ്ഞതായി മാതാവ് റജുല പറഞ്ഞു. മാതാവ് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു.

  • മദ്യലഹരിയിൽ ബിയർ പാർലറിൽ ആക്രമണം; യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ

    മദ്യലഹരിയിൽ ബിയർ പാർലറിൽ ആക്രമണം; യുവാവിന് കുത്തേറ്റു, പ്രതി അറസ്റ്റിൽ

    വർക്കല: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

    പഴയചന്ത കെടിഡിസി ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു.

    തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

  • യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

    യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

    തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ചാല, കരിമഠം കോളനി പുത്തൻ റോഡിൽ ഹാജ (39), ശ്രീവരാഹം ചന്തയ്ക്ക് സമീപം താമസിക്കുന്ന മാരിയപ്പൻ (46) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച രാത്രി 10.30ന് കരിമഠം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കരിമഠം അമ്മൻ കോവിലിന് സമീപത്തുവച്ച് യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ചും കരിങ്കല്ലിന് മുഖത്തടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

    ലഹരി വിമുക്ത സംഘടനയിലെ അംഗമായതിലെ വിരോധമായിരുന്നു ആക്രമണത്തിന് പിന്നിൽ. ഹാജയ്ക്ക് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളുണ്ട്. മാരിയപ്പനും ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ പ്രതികളെ റിമാൻഡു ചെയ്തു.