Tag: Crime

  • വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതർ കത്തിച്ചു

    വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതർ കത്തിച്ചു

    വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതർ കത്തിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ വീ‌ട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ഫോർച്യൂണർ, ആൾട്രോസ് കാറുകളാണ് ഇന്നലെ അർദ്ധരാത്രിയോടെ കത്തിച്ചത്.

    ശബ്ദം കേട്ട് ഉണർന്ന വീട്ട‌ുകാർ ഉടൻതന്നെ തീ അണച്ചതിനാൽ കാറുകൾ ഭാഗികമായി മാത്രമേ കത്തിയിട്ടുള്ളൂ.

    സെൻ കാറിൽ എത്തിയവരിൽ ഒരാൾ മാസ്കും തൊപ്പിയും ധരിച്ച് വീട്ടുമുറ്റത്തെത്തി കുപ്പികളിൽ കൊണ്ടുവന്ന പെട്രോളിന് സമാനമായ വസ്തു കാറുകളിൽ ഒഴിക്കുന്നതിന്റെയും തീയിടുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അക്രമികൾ എത്തിയ കാറിന്റെ നമ്പർ വ്യക്തമല്ല.

  • കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

    കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ചാക്ക പഞ്ചാബി കോളനിയിലെ ആൾ പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച കഞ്ചാവ് വിൽപ്പന നടത്തിവന്ന സംഘത്തിലെ ഒരാളെ കൂടി പോലീ പോലീസ് പിടികൂടി. വേളി ബാല നഗർ പുതുവൽ പുത്തൻ വീട്ടിൽ മിതിൻ ജോൺ (27) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    മാരകായുധങ്ങളുമായി സംഘം ചേർന്ന് മയക്കു മരുന്ന് കച്ചവടം നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 18 ന് പോലീസ് നടത്തിയ പരിശോധനയിൽ വെട്ടുകത്തി, മഴു, കത്തി, കഞ്ചാവ് എന്നിവയുമായി ചാക്ക കമ്പിക്കകം സ്വദേശി അനുലാൽ(29) നെ പോലീസ് പിടികൂടിയിരുന്നു.

    അന്ന് ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതികളിൽ ഒരാളാണ് മിതിൻ ജോൺ. ഈ കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പേട്ട പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  • സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

    സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

    വർക്കല: ഇടവയിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

    ഈ മാസം അഞ്ചിന് രാത്രി ഏഴിന് ഇടവ അംബേദകര്‍ കോളനിർ സ്വദേശി രമേശനേയും ഭാര്യ സുലേഖയേയും സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്ത് സുജിത്ത് ആക്രമിച്ചത്. സുഹൃത്ത് സ്കൂട്ടര്‍ ഓടിക്കാൻ ചോദിച്ചിട്ടും നൽകാത്തതിലെ വിരോദമാണ് ആക്രമണത്തിന് കാരണം.

    ചെമ്മരുതി മുട്ടപ്പാലം അച്ചുതൻ മുക്കിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ബിയര്‍ കുപ്പികൊണ്ട് രമേശന്‍റെ മുഖത്തടിച്ചായിരുന്നു ആക്രമണം. കണ്ണിൽ ചോരയൊലിച്ച് നിലത്തുവീണ രമേശനെ സുജിത്ത് അസഭ്യം പറയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

    സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ രമേശന്‍റെ ഭാര്യ സുലേഖ ബോധരഹിതയായി. നാട്ടുകാര്‍ വിവരം അറിയിച്ച് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്.

  • ചെങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

    ചെങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

    തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്.

    ഇന്നലെയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്. പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാൽ സംഘത്തെ പെൺകുട്ടി എതിർത്തതോടെയാണ് റോഡിൽ വലിച്ചു തള്ളിയിട്ടു മർദിച്ചത്.

    പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവർ മർദിച്ചു. നാല് പേരാണ് കേസിൽ പ്രതികൾ. ആക്രമണത്തിൽ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കിടെ നഗരത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെക്കൂടി വഞ്ചിയൂർ പോലീസ് പിടികൂടി.

    പേട്ട വാർഡിൽ പേട്ട പാലത്തിന് സമീപം മൂന്നാംമലയക്കൽ ചീരോട്ട് വീട്ടിൽ മനുലാൽ (30),ശ്രീകണ്ഠേശ്വരം വാർഡിൽ പുന്നപുരം പാർക്കിന് സമീപം വാടകയ്ക്ക് താമസം കാരാവട രജേഷ് എന്ന് വിളിക്കുന്ന രജേഷ് (36), മെഡിക്കൽ കോളേജ് ജിജി ഹോസ്പിറ്റലിൽ സമീപം, പഴയ റോഡിൽ വാടകയ്ക്ക് താമസം ഷിജു (30),വഞ്ചിയൂർ പാൽക്കുളങ്ങര ലക്ഷ്മി വിളാകം ശിവകൃപ വീട്ടിൽ ശംഭു ദേവ് (30) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം എൻഎസ്എസ് കരയോഗം കെട്ടിടത്തിന് സമീപം വെച്ചാണ് ശ്രീകണ്ഠേശ്വരം സ്വദേശി സതീഷ് (49)നെ സംഘം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വച്ചുള്ള തർക്കമാണ് അക്രമത്തിൽ കാലാശിച്ചത്. എട്ടോളം പേർ ഉൾപ്പെടുന്ന സംഘമാണ് വെട്ടുകത്തിയും, ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

    സംഘത്തിലെ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ബാക്കിയുള്ള പ്രതികൾക്കായി പ്രത്യേകം സംഘത്തെ രൂപികരിച്ച് പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ , എസ്.ഐമാരായ ഉമേഷ്, അനീഷ് കുമാർ സി.പി.ഒ.മാരായ നവീൻ, ശഷാദ്, വിമൽ മിത്ര എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

  • ചേങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

    ചേങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

    തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത്    വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്.

    വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘം പെൺകുട്ടിയെ കടന്നുപിടിച്ചു മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പെണ്‍കുട്ടിയുടെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്.

    ബൈക്കുകളുടെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ പെൺകുട്ടിയെ ആക്രമിച്ച നാല് പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; പ്രതികൾ കസ്റ്റഡിയിൽ

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; പ്രതികൾ കസ്റ്റഡിയിൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ ആറ്റുകാൽ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

    പേട്ട ചായക്കൂട്ടി ലെയിൽ സ്വദേശി സന്തോഷ് എന്ന വേലായുധൻ സന്തോഷ് (37), വഞ്ചിയൂർ ലക്ഷ്മി വിളാകം സ്വദേശി സനൽകുമാർ എന്ന സന്ദീപ് (28), വഞ്ചിയൂർ ലെയിൻ സ്വദേശി വിജയകുമാർ എന്ന കല്ലൻ വിജു (38) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

     

     

  • കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി

    കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി

    തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി.വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, ചാത്രമൂല,വസന്ത ഭവനിൽ രമേശ് (53) നെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

    2022- ൽ വട്ടിയൂർക്കാവ് കുന്നിൽ സൂപ്പർ മാർക്കറ്റിന് സമീപം വെച്ച് അക്ഷയ് എന്ന യുവാവ് മർദ്ദനമേറ്റ് മരണപ്പെട്ട കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളും പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രമേശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

    വട്ടിയൂർക്കാവ് എസ്.എച്ച്.ഓ അജേഷ്,എസ് ഐ മാരായ അരുൺ പ്രസാദ്, ഹരികുമാർ , ബൈജു, ജോൺ , സി.പി.ഒ സൈജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

     

  • ആറ്റുകാൽ പൊങ്കാലക്കിടെ വയോധികയുടെ മാലയും പേഴ്സും കവർന്നു; സ്ത്രീ പിടിയിൽ

    ആറ്റുകാൽ പൊങ്കാലക്കിടെ വയോധികയുടെ മാലയും പേഴ്സും കവർന്നു; സ്ത്രീ പിടിയിൽ

    തിരുവനന്തപുരം: വയോധികയുടെ സ്വർണ്ണ മാലയും പേഴ്സും കവർച്ച ചെയ്ത, അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട സ്ത്രീയെ പോലീസ് പിടികൂടി. തമിഴ് നാട്, ഈറോഡ് സ്വദേശിനി സന്ധ്യ എന്നറിയപ്പെടുന്ന അംബിക (31) യെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ചാക്ക ഇളമ്പാല ക്ഷേത്രത്തിൽ വെച്ച് നടന്ന അന്നദാനത്തിനിടെയാണ്‌ വയോധികയുടെ സ്വർണ്ണമാലയും, പേഴ്സും കവർന്നെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. തുടർന്ന് പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

    സ്ത്രീകൾ ഒത്തു കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും മോഷണം നടത്തുവാൻ ഇവർക്ക് പദ്ധതി ഉണ്ടായിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും വിവധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി കേസ്സുകൾ ഇവർക്കെതിരെയുണ്ട്.

    ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സാബു, എസ്.ഐമാരായ രാഹുൽ, സുനിൽ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും, ഇവർ സമാനമായ രീതിയിൽ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചു വിവരം ശേഖരണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു