Tag: Death

  • വൈദ്യുതാഘാതമേറ്റ് ലൈറ്റ് ആൻഡ് സൗണ്ട്സ്‌ ജീവനക്കാരൻ മരിച്ചു

    വൈദ്യുതാഘാതമേറ്റ് ലൈറ്റ് ആൻഡ് സൗണ്ട്സ്‌ ജീവനക്കാരൻ മരിച്ചു

    വിതുര : ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാരം ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈറ്റ് ആൻഡ് സൗണ്ട്സ്‌ ജീവനക്കാരൻ മരിച്ചു.

    വിതുര തച്ചരുകാല ചൂലാ മരുതുംമൂട് തടത്തരികത്തുവീട്ടിൽ മധുസൂദനന്റെയും ഇന്ദിരയുടെയും മകൻ മനുലാൽ(29) ആണ് മരിച്ചത്.

    വെള്ളിയാഴ്ചയായിരുന്നു സംഭവം. പെരിങ്ങമ്മല തെന്നൂർ ശക്തി സൗണ്ട്സിലെ ജീവനക്കാരനായ ഇയാൾക്ക്‌ തൊളിക്കോട് പുളിച്ചാമലയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാരം ഒരുക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

    ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ അന്തരിച്ചു

    ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ അന്തരിച്ചു

    തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്.

    1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

    1975-ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, എം ജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ തുടങ്ങി പല പദവികളും വഹിച്ചു. സർവവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്റെ നിർമാണത്തിലും പങ്കാളിയായി.

    നാൽപ്പതോളം പുസ്തകങ്ങൾ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്‌കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ:  രാധാമണി എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.

  • നെല്ലനാട് സ്വദേശി ഒമാനില്‍ നിര്യാതനായി

    നെല്ലനാട് സ്വദേശി ഒമാനില്‍ നിര്യാതനായി

    നെല്ലനാട്: നെല്ലനാട് സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മണപ്പെട്ടത്.

    ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

    ഭാര്യ – മഞ്ജു മൂന്ന് മക്കളുണ്ട്. മൃതദേഹം ഇപ്പോള്‍ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

  • അലർജിക്ക് ചികിത്സ തേടി; മെഡിക്കൽ കോളേജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

    അലർജിക്ക് ചികിത്സ തേടി; മെഡിക്കൽ കോളേജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആറ്റിങ്ങൽ സ്വദേശിയായ മീനാക്ഷി അലർജിക്കാണ് ചികിത്സ തേടിയത്.

    മറ്റ് പ്രശ്‍‌നങ്ങളില്ലെന്ന് പറഞ്ഞ് ഡോക്ടർ തിരിച്ചയയ്ക്കുകയായിരുന്നു.യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ തിരിച്ച് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഇന്നലെ വൈകിട്ട് നാലര മണിയോടെയായിരുന്നു മരണം സംഭവിച്ചത്.മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്.

    ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

  • വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

    വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം:  പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ് ഹൗസിൽ ഫൈസ് മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്.

    ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. തീരദേശപാതയിൽ വെട്ടുതുറ കോൺവെൻൻ്റിന് സമീപമാണ് അപകടം സംഭവിച്ചത്. മരിച്ച വിനുവും അഖിലും പൂന്തുറയിൽ നിന്നും മരിയനാടുള്ള ബന്ധുവീട്ടിൽ സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാനിൻ്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     

  • മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു

    മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു

    തിരുവനന്തപുരം : കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു. ചികിത്സയിൽ ആയിരുന്നു.
    പി കെ ദിവാകരൻ റോഡ് ചൈതന്യ ഗാർഡൻസ് സ്വവസതിയിൽ ഇന്ന് 2 മണി മുതൽ പൊതുദർശനം.

    നാളെ  തിരുവനന്തപുരം കോർപ്പറേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും

  • മകളുടെ വിവാഹത്തലേന്ന് അമ്മ ഷോക്കേറ്റ് മരിച്ചു

    മകളുടെ വിവാഹത്തലേന്ന് അമ്മ ഷോക്കേറ്റ് മരിച്ചു

    നാഗർകോവിൽ: മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈൻഡറിൽനിന്ന് ഷോക്കേറ്റ് മാതാവ് മരിച്ചു. പാർവതിപുരം കീഴപെരുവിള അയ്യാകോവിലിന് സമീപം റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ശൺമുഖവേലിന്റെ ഭാര്യ ശാന്തി (51) ആണ് മരിച്ചത്.

    ഇന്നലെയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി വീട്ടിലെ സൽക്കാരത്തിന് മാവ് അരക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

    തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

    തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

    ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

  • അധ്യാപിക വൈദ്യുതാഘാതമേറ്റ് മരിച്ചു

    അധ്യാപിക വൈദ്യുതാഘാതമേറ്റ് മരിച്ചു

    കഴക്കൂട്ടം : അധ്യാപിക വൈദ്യുതാഘാതമേറ്റ് മരിച്ചു. മേനംകുളം ശോഭഭവനിൽ ശോഭാ അലക്‌സാണ്ടർ (പെട്രീഷ്യ- 49) ആണ് മരിച്ചത്. ചിറ്റാറ്റുമുക്ക് സെന്റ് വിൻസെന്റ് ഹൈസ്‌കൂൾ അധ്യാപികയാണ്.

    ഞായറാഴ്ച രാത്രി വീട്ടിൽ കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്നാണ് വൈദ്യുതാഘാതമേറ്റത്.സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.