Tag: Death

  • ഗാനരചയിതാവ് ബീയാർ പ്രസാദ്  അന്തരിച്ചു

    ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

    ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.

  • പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റു; ഗർഭസ്ഥ ശിശു മരിച്ചു

    പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റു; ഗർഭസ്ഥ ശിശു മരിച്ചു

    തിരുവനന്തപുരം: പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ ആണ് സംഭവം. ശരീരത്തിൽ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് സംഭവം. സംഭവ സമയം വീട്ടിൽ മാറ്റാരും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്‍റെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയിൽ എത്തിയത്. ഇരുവർക്കും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

     

     

  • ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം; ശ്രീകാര്യം സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു

    ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം; ശ്രീകാര്യം സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ബാഡ്‍മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.   ശ്രീകാര്യം ബാപ്പുജി നഗറില്‍ പാരിജാതം വീട്ടിൽ പ്രശോഭ് മോഹൻ (38) ആണ് മരിച്ചത്. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം ഗുബ്രയിലെ റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ബാഡ്‍മിന്റൺ  കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – ലീന പ്രശോഭ്. മക്കൾ – ഇഷാനി, തന്മയ

  • ബാലരാമപുരത്ത് യുവാവിനു കുത്തേറ്റു

    ബാലരാമപുരത്ത് യുവാവിനു കുത്തേറ്റു

     

    ബാലരാമപുരം : ബാലരാമപുരം മുടവൂർപ്പാറയിൽ  യുവാവിന് കുത്തേറ്റു. പൂങ്കോട് മഠത്തിൽമേലേ വലിയവിള പുത്തൻവീട്ടിൽ രാജീവ്(26) ആണ് കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കോഴിക്കടയിലെത്തിയ രാജീവും നേമം, കല്ലിയൂർ സ്വദേശികളായ യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാജീവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.മുടവൂർപ്പാറയിലെ കോഴിക്കടയിൽ വച്ചാണ് ആക്രമണം നടന്നത്

  • അഞ്ചു മാസം മുന്‍പ് വിവാഹം; കല്ലമ്പലം സ്വദേശിനി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

    അഞ്ചു മാസം മുന്‍പ് വിവാഹം; കല്ലമ്പലം സ്വദേശിനി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

    കല്ലമ്പലം: അഞ്ചു മാസം മുന്‍പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശിനിയായ ജന്നത്തിനെയാണ് കൊല്ലം കുമ്മിളിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിയിരുന്നു പത്തൊന്‍പതുകാരിയായ ജന്നത്തിന്റെ മരണം. കുമ്മിള്‍ പഞ്ചായത്തിലെ വട്ടതാമര വാര്‍ഡില്‍ താമസിക്കുന്ന മണ്ണൂർവിളാകത്ത് വീട്ടിൽ റാസിഫിന്റെ ഭാര്യയാണ്.കല്ലമ്പലം സ്വദേശിനിയായ ജന്നത്തും റാസിഫും കഴിഞ്ഞ ജൂലൈ 24ന് ആണു വിവാഹിതരായത്. രണ്ടുമാസം മുന്‍പ് റാസിഫ് വിദേശത്തേക്ക് പോയി

  • ക്രിസമസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

    ക്രിസമസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം:  കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17) സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നുമാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.ക്രിസമസ് ദിനത്തിൽ വൈകിട്ട് ആറു മണിയോടെയാണ് യുവാക്കളെ കടലിൽ കുളക്കുന്നതിനിടെ കാണാതായത്. കഠിനം കുളം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് ഇവർക്കായുള്ള തെരച്ചിൽ നടത്തി വരികയായിരുന്നു. അപ്രതീക്ഷിതമായ തിരയിൽപ്പെട്ടാണ് ഇരുവരേയും കാണാതാത്.

  • വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    കിളിമാനൂർ: കിളിമാനൂരിൽ വീട്ടമ്മയെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂർ , ഊമൺപള്ളിക്കര, പുഷ്പനിലയത്തിൽ എസ് എസ് അജിലി (45)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ അജിലിയുടെ കുടുംബവീട് സ്ഥിതിചെയ്യുന്ന കിളിമാനൂർ പാങ്ങൽതടത്തിലുള്ള റബ്ബർതോട്ടത്തിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.കിളിമാനൂർ പൊലീസ് കേസെടുത്തു.

  • ക്രിസ്മസ് ആഘോഷം; തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം, മൂന്നുപേരെ കാണാതായി

    ക്രിസ്മസ് ആഘോഷം; തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം, മൂന്നുപേരെ കാണാതായി

    തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതാവുകയും ചെയ്തു. തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്. ഉച്ചയ്ക്ക് ഇയാളെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 38 വയസ്സായിരുന്നു. കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും കാണാതായത്. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിലെ കടൽ തീരത്ത് നിന്നും കാണാതായത്

  • വട്ടിയൂർക്കാവ് സ്വദേശി റിയാദിൽ മാൻഹോളിൽവീണ് മരിച്ചു

    വട്ടിയൂർക്കാവ് സ്വദേശി റിയാദിൽ മാൻഹോളിൽവീണ് മരിച്ചു

    വട്ടിയൂര്‍ക്കാവ്; മാൻഹോളിൽ ഇറങ്ങിയ മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു. റിയാദിൽ ഉണ്ടായ സംഭവത്തിൽ  വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറായ ഇദ്ദേഹം മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാന്‍ ഇറങ്ങിയതാണെന്ന് കരുതുന്നു.മൊബൈല്‍ ഫോണും ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്