ബാലരാമപുരം : ബാലരാമപുരം മുടവൂർപ്പാറയിൽ യുവാവിന് കുത്തേറ്റു. പൂങ്കോട് മഠത്തിൽമേലേ വലിയവിള പുത്തൻവീട്ടിൽ രാജീവ്(26) ആണ് കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കോഴിക്കടയിലെത്തിയ രാജീവും നേമം, കല്ലിയൂർ സ്വദേശികളായ യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാജീവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.മുടവൂർപ്പാറയിലെ കോഴിക്കടയിൽ വച്ചാണ് ആക്രമണം നടന്നത്