തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

IMG_20260328_233652_(1200_x_628_pixel)

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ വിളിച്ചുകൊണ്ടുപോകുന്നതിനുമെത്തുന്ന വാഹനങ്ങൾക്ക്  പാർക്കിങ് ഫീസ് കൂട്ടി.

ഈ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് ഏർപ്പെടുത്തിയത്. അദാനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. ഫീസ് വർധിപ്പിച്ചതിൽ യാത്രക്കാർക്കും ട്രേഡ്‌ യൂണിയനുകൾക്കും കടുത്ത പ്രതിഷേധമുണ്ട്.

പുതുക്കിയ നിരക്കുപ്രകാരം യാത്രക്കാരെക്കൊണ്ടുപോകാൻ അറൈവൽ ടെർമിനലിലെ പിക്കപ് സോണിൽ എത്തുന്ന ക്യാബുകൾക്ക് എട്ട് മിനിറ്റുവരെ 180 രൂപയാണ് ഈടാക്കുന്നത്. 9 മിനിറ്റ്‌ മുതൽ അരമണിക്കൂർവരെ 200 രൂപ. യാത്രക്കാരെ ഇറക്കാൻ ഡിപ്പാർച്ചർ ടെർമിനലിൽ എത്തുന്ന ക്യാബുകൾക്ക്‌ എട്ട് മിനിറ്റുവരെ 50 രൂപയും 30 മിനിറ്റ് വരെ 200 രൂപയുമാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് എട്ട് മിനിറ്റ് വരെ ഫീസ് ഈടാക്കില്ല. 9 മിനിറ്റ്‌ മുതൽ 30 മിനിറ്റ് വരെ 150 രൂപ. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോയ്ക്കും ആദ്യ എട്ട്‌ മിനിറ്റിന്‌ 50 രൂപയാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!