തിരുമല – തൃക്കണ്ണാപുരം റോഡിൽ 23 വരെ ഗതാഗത നിയന്ത്രണം

IMG_20261114_083024_(1200_x_628_pixel)

തിരുവനന്തപുരം:തിരുമല – തൃക്കണ്ണാപുരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി തിരുമല ജംക്‌ഷൻ മുതൽ പുത്തൻകട വരെയുള്ള ഭാഗത്ത് നവംബർ 23 വരെ ടാറിങ് നടക്കും.

പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഈ ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ടാറിങ് നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പൂർണമായി നിരോധിക്കും.

മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മങ്ങാട്ടുകടവ് പാലത്തിൽനിന്ന് തിരിഞ്ഞ് അന്നൂർ ആനയിടവഴി റോഡ് – കുന്നപ്പുഴ ജംക്‌ഷൻ – വിജയമോഹിനിമിൽ റോഡ് വഴി തിരുമലയിലേക്ക് പോകണം.

തിരുമലയിൽനിന്ന് പുത്തൻകട – തൃക്കണ്ണാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂജപ്പുര – പുന്നയ്ക്കാമുകൾ – കുന്നപ്പുഴ റോഡ് വഴി യാത്ര ചെയ്യണം. നേമത്തുനിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംക്‌ഷനിൽനിന്ന് വഴിതിരിഞ്ഞുപോകണമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!