തിരുവനന്തപുരം: നെടുമങ്ങാട് പിജി ഡെന്റൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ഡോക്‌ടർക്ക് സസ്‌പെൻഷൻ.
സീനിയർ സർജൻ ഡോ. എൻ കെ ബിനുവിനെയാണ് ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഡോക്‌ടറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു വനിതാ ഡോക്‌ടർക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നത്. മുറിയിലേക്ക് വരാൻ ബിനു ആവശ്യപ്പെടുകയായിരുന്നു. മുറിയിൽ വച്ചാണ് അതിക്രമം നടത്താൻ ശ്രമിച്ചത്. തുടർന്ന് ഡോക്‌ടറോട് കയർത്ത ശേഷം യുവതി പുറത്തേക്ക് ഇറങ്ങി ഓടി.വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസ് ഡോ. ബിനുവിനെതിരെ കേസെടുത്തിരുന്നു. സംഭവശേഷം ആശുപത്രിയിൽ നിന്ന് പോയ ഡോക്‌ടറെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

