തിരുവനന്തപുരം :യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി അസി. പ്രഫസർ ആലപ്പുഴ സ്വദേശിനി പൂർണിമ ജെ.പ്രകാശിന്റെ (45) അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിൽ കണ്ടെത്തി.
പൂർണിമ ദിവസങ്ങളായി അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളജിൽ വരാഞ്ഞതിനെത്തുടർന്ന് ഇന്നലെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പൊഴാണ് വീട്ടിൽ ദുർഗന്ധം തിരിച്ചറിയുന്നതും പൂജപ്പുര പൊലീസ് എത്തി പരിശോധന നടത്തിയതും.
അവിവാഹിതയാണ്. അടുത്ത ബന്ധുക്കൾ ജീവിച്ചിരിപ്പില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

