തിരുവനന്തപുരം: ചാലയിൽ വൻ സ്വർണ കവർച്ച. രണ്ട് കിലോ സ്വർണമാണ് (100 പവൻ) ബൈക്കിലെത്തിയ അക്രമികൾ കവർന്നത്.
ചാലയിലെ വൈഷ്ണവി ജുവലറി ഉടമയിൽ നിന്നാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കടയടച്ച് വലിയശാലയിലുള്ള വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ ജുവലറി ഉടമയിൽ നിന്ന് സ്വർണം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

