തിരുവനന്തപുരം:കോവളത്തെ സ്പാകളിലെത്തിച്ച് 16-കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി ജിമിലൻ (24) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

