തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ നിന്ന് ഭ്രൂണം കണ്ടെത്തി. ഓട വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എങ്ങനെയാണ് ഭ്രൂണം മാൻ ഹോളിൽ എത്തിയത്, ആരാണ് ഉപേക്ഷിച്ചത് എന്നതെല്ലാം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

