മിഷൻ 1000 പദ്ധതി: ജില്ലാ സമിതി യോഗം ചേർന്നു

IMG_20261109_183836_(1200_x_628_pixel)

തിരുവനന്തപുരം:മിഷൻ 1000 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വിപുലീകരണ പ്രവർത്തനങ്ങളും സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകളും വിലയിരുത്തുന്നതിനായി ജില്ലാ സമിതി യോഗം ചേർന്നു.

ജില്ലാ കളക്ടർ അഞ്ജു കെ.എസിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗം പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു.

സംരംഭങ്ങളുടെ വിശദമായ പദ്ധതി രേഖകൾ, നിക്ഷേപ പുരോഗതി, സാമ്പത്തിക സഹായത്തിനുള്ള അർഹത എന്നിവ യോഗം ചർച്ച ചെയ്തു. പദ്ധതി പ്രകാരം നിക്ഷേപ സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചെലവുകളുടെ രേഖകളും സമിതി പരിശോധിച്ചു. ജില്ലയിലെ സംരംഭങ്ങളുടെ വികസന സാധ്യതകളും വിപുലീകരണ പദ്ധതികളും യോഗത്തിൽ വിലയിരുത്തി.

വ്യവസായ-വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംരംഭകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!