തിരുവനന്തപുരം ∙ ജലഅതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണശാലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിലേക്കു മാറ്റി. അഞ്ചു മുതൽ ഏഴുവരെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിലാണിത്.
ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, അമ്പലത്തറ, ശ്രീകണ്ഠേശ്വരം, വാർഡുകളിൽ 10,11 തീയതികളിൽ ഭാഗികമായും 12ന് പൂർണമായും ശുദ്ധജലവിതരണം തടസ്സപ്പെടും.
L
13നു രാത്രിയോടെ എല്ലാ വാർഡുകളിലും ജലവിതരണം സാധാരണഗതിയിലാകുമെന്നും അധികൃതർ അറിയിച്ചു.

