തിരുവനന്തപുരം: മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ ഒരു ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ, എസ്ഐ സുമേഷ് രാജ്, എസ്സിപിഒ ജിനു, ജിഎഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം.
നിരന്തരമായി റൗഡി പട്ടികയിലുള്ള ശരത്തുമായി പൊലീസ് ഉദ്യോഗസ്ഥർ ബന്ധം സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ഡിജിപിയുടെ നിർദേശം. ഇതിനെത്തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
English Summa
ry

