തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സിപിഎം സംസ്ഥാന നേതൃത്വം.
തിരുവനന്തപുരത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ ആര്യ രാജേന്ദ്രന് അനുമതി നല്‍കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.
തലസ്ഥാനത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത് സംബന്ധിച്ച് ആര്യ കുറച്ചുദിവസത്തിനു മുന്‍പ് ജില്ലാ കമ്മിറ്റിക്കു കത്തു നല്‍കിയിരുന്നു.
ഈ അപേക്ഷ ജില്ലാ കമ്മിറ്റി അംഗീകരിച്ച് അന്തിമ അനുമതിക്കായി സംസ്ഥാന നേതൃത്വത്തിനു കൈമാറുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയത്

