കിള്ളിപ്പാലം-ജഗതി മേൽപ്പാല നിർമാണം: ഗതാഗത ക്രമീകരണം ചർച്ച ചെയ്യാൻ യോഗം ചേർന്നു

IMG_20261104_113046_(1200_x_628_pixel)

തിരുവനന്തപുരം :തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കിള്ളിപ്പാലം-ജഗതി റോഡ് ഓവർബ്രിഡ്ജ് (ആർ.ഒ.ബി. 4) പുതുക്കി നിർമിക്കുന്ന കാലയളവിലെ ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ അഞ്ജു കെ.എസിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

 

ബദൽ ഗതാഗത മാർഗങ്ങൾ പരിശോധിക്കുന്നതിന് നവംബർ അഞ്ചിന് ജനപ്രതിനിധികളുടെയും പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റെയിൽവേ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്താൻ യോഗം തീരുമാനിച്ചു. ബദൽ റോഡുകളുടെ വീതി, നിലവിലെ ഗതാഗതത്തിരക്ക്, റോഡുകളിലെ കൈയേറ്റങ്ങൾ തുടങ്ങിയവ പരിശോധിച്ച് ഗതാഗത നിയന്ത്രണങ്ങൾക്കുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തും.

 

പൈൽ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികളും പാലം സ്ഥാപിക്കലും പൂർത്തിയാക്കാൻ ആറുമാസം വേണ്ടിവരുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നിർമാണത്തിനാവശ്യമായ ഏജൻസികളെയും സാമഗ്രികളെയും സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതിയിലെ നിർണായക ഘട്ടമാണ് കിള്ളിപ്പാലം-ജഗതി മേൽപ്പാലത്തിന്റെ പുനർനിർമാണം.

 

നിർമാണം ആരംഭിക്കുന്നതോടെ ഉണ്ടാകാനിടയുള്ള ഗതാഗത തടസങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നവംബർ അഞ്ചിലെ സംയുക്ത പരിശോധനയിൽ ബദൽ പാതകളുടെ പ്രായോഗികത വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

 

കിള്ളിപ്പാലം-ജഗതി മേൽപ്പാലം അടച്ചുള്ള നിർമാണം ആരംഭിക്കുന്നതിന് മുൻപ് മേട്ടുക്കട (ആർ.ഒ.ബി. 3), കുഞ്ചാലുംമൂട് (ആർ.ഒ.ബി. 12) മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് തടസരഹിതമായ യാത്ര ഉറപ്പാക്കാനും കഴിയുമെന്ന് യോഗം വിലയിരുത്തി.

 

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ റെയിൽവേ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!