മദ്യലഹരിയിൽ കിടന്നുറങ്ങിയ ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

IMG_20261030_104627_(1200_x_628_pixel)

കാട്ടാക്കട: മദ്യലഹരിയിൽ നിലത്ത് കിടന്നുറങ്ങിയ കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്.ഷിൻരാജിന് സസ്‌പെൻഷൻ. ഡെപ്യൂട്ടി കമ്മിഷണർ സൂരജാണ് ഇന്നലെ ഉത്തരവിട്ടത്.

ബുധനാഴ്ചയായിരുന്നു സംഭവം. ഷീൻരാജ് മദ്യപിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷറുടെ നിർദ്ദേശാനുസരണം നെയ്യാറ്റിൻകര എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്‌ക്ക് 2.30ഓടെ ചെക്ക്പോസ്റ്റിലെത്തി.

സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെക്ക് പോസ്റ്റിൽ ഷീൻരാജിനെ കണ്ടില്ല. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനെടുത്ത സമീപത്തെ കെട്ടിടത്തിൽ ഇയാൾ കിടന്നുറങ്ങുന്നത് കണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!