തിരുവനന്തപുരം:തിരുമല-തൃക്കണ്ണാപുരം റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 30) മുതൽ ഞായറാഴ്ച (നവംബർ 1) വരെ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുമല – മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്നും തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നേമത്തു നിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണം. പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുള്ളതായും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

