തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശാണ് (17) മരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ആകാശ് കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും കുളത്തൂപ്പുഴ അഞ്ചൽ റോഡിലേക്ക് വരികയായിരുന്നു ആകാശ്. ചായ കുടിക്കാനായി പോകുകയായിരുന്നു. പച്ചക്കടയിൽ വച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

