തിരുവനന്തപുരം: നവംബറിൽ ഉയർന്ന ഇന്ധന സർചാർജ് പിരിക്കാനൊരുങ്ങി കെഎസ്ഇബി.
പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ചും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസയുമാണ് ഇാടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സെപ്തംബർ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 11.92 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായതായാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതാണ് ഇന്ധന സർചാർജ് ആയി നവംബറിൽ പിരിക്കുന്നത്

