സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; ജാഗ്രത

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്തമഴ ലഭിച്ചിരുന്നു. എന്നാല്‍ ശക്തമായ മഴ കിട്ടി ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!