തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുപുള്ളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശി ശ്രീനിവാസൻ (55) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഇയാൾക്ക് അടുത്തിടെ ക്ഷയരോഗം പിടിപ്പെട്ടിരുന്നു. ഇതോടെ രോഗികളെ പാർപ്പിക്കുന്ന ഒരു പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റിയിരുന്നു. ശ്രീനിവാസൻ സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

