തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണി കസ്റ്റഡിയില്‍.
അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു അന്വേഷണം സംഘം ബെംഗളൂരുവില്‍ എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്ത് തലസ്ഥാനത്ത് എത്തിച്ചത്.
വാണി ഉള്‍പ്പെട്ട സംഘമാണ് പെണ്‍കുട്ടിയെ കോവളത്തെ സ്പാ ഉടമകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

