സ്‌കൂൾ കൗൺസിലർ നിയമനം; വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 4ന്

IMG_20261024_175514_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌കൂളുകളിൽ സ്‌നേഹിത സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 4ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 ന് നടക്കും.

പ്രായപരിധി 18 മുതൽ 40 വയസ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം ലഭിക്കും.

യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ മോഡിൽ നേടിയ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മെഡിക്കൽ & സൈക്ക്യാട്രിക് സോഷ്യൽ വർക്ക് സ്‌പെഷ്യലൈസേഷനോടുകൂടിയ എം.എസ്.ഡബ്ല്യു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിനു പുറമേ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റി/കോളേജിൽ നിന്നും റെഗുലർ മോഡിൽ നേടിയ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, സോഷ്യൽ വർക്ക് എന്നിവയിലുള്ള എം.ഫിൽ അല്ലെങ്കിൽ തുല്യമായ 2 വർഷത്തെ കോഴ്‌സ് അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്.

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!