കടയ്ക്കാവൂർ :കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 നാണു കടയ്ക്കാവൂർ – ആലംകോട് പാതയിൽ ഗാന്ധിമുക്കിന് സമീപം അപകടം നടന്നത്.
നിലയ്ക്കാമുക്കിൽ നിന്ന് മണനാക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രവീണിന്റെ ഇരുചക്രവാഹനം ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന പിക്കപ്പിൽ
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചുവീണ പ്രവീൺ, എതിർദിശയിൽ മണനാക്കിൽ നിന്ന്
നിലയ്ക്കാമുക്കിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

