ട്രെയിനിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവാവ് അറസ്റ്റിൽ

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

നാഗർകോവിൽ : നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്കുള്ളിൽ‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.

ആരൽ‍വായ്മൊഴിക്കു സമീപം ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പനാണ് (31) അറസ്റ്റിലായത്. ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ത്രീയുടെ ശരീരത്തിൽ പരുക്കുകളും മർദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.

50 വയസ്സു പ്രായംവരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്ന് 11ന് നാഗർകോവിൽ ജംക്‌ഷനിൽ എത്തി അറ്റകുറ്റപ്പണികൾക്കായി യാഡ് നമ്പർ 13ൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിൽ, നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്, 14ന് രാവിലെ 8ന്, നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ അയ്യപ്പൻ നാലുമാസമായി പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!