റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ തുടങ്ങുന്നു

IMG_20260328_233652_(1200_x_628_pixel)

തിരുവനന്തപുരം: റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ തുടങ്ങുന്നു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ ബുക്കിങ് തുടങ്ങി.

സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം ഇതോടെ യാഥാർഥ്യമാകും. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സർവീസ്. ദമ്മാമിലേക്ക് ദിവസേനയുള്ള സർവീസിനു പുറമെയാണ് റിയാദ് സർവീസ്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടും.

ബഹ്റൈനിലേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സർവീസ്. ഗൾഫ് എയർ ഈ റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!