തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി, പി.ടി.പി.നഗർ സബ് ഡിവിഷനു കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ്, പമ്പ് ഹൗസിലെ 400കെവിഎ ട്രാൻസ്ഫോർമർ എന്നിവ തകരാറിലായതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
വാട്ടർ അതോറിറ്റി തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ സെപ്റ്റംബർ 28 തിങ്കളാഴ്ച രാത്രിയോട് കൂടി മാത്രമേ ജലവിതരണം പൂർവസ്ഥിതിയിൽ ആകുകയുള്ളുവെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916 – ൽ ബന്ധപ്പെടാവുന്നതാണ്.

