Tag: Keltron

  • കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം

    കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം

    തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

    ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് പൈതണ്‍, സൈബര്‍ സെക്യൂരിറ്റി ആന്റ് എത്തിക്കല്‍ ഹാക്കിംഗ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

    കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0471- 2337450, 2320332

  • കെൽട്രോണിൽ അവധിക്കാല കോഴ്‌സുകൾ

    കെൽട്രോണിൽ അവധിക്കാല കോഴ്‌സുകൾ

    തിരുവനന്തപുരം:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സ് ദൈർഘ്യം.

    കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്, ബിഗിനേഴ്സ് കോഴ്സ് ഇൻ അനിമേഷൻ & വീഡിയോ എഡിറ്റിംഗ് ( 2 മാസം ), അഡ്വാൻസ്ഡ് വെബ് ഡിസൈൻ,

    അഡ്വാൻസ്ഡ് ഇ പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് ഇ++ പ്രോഗ്രാമിംഗ്, അഡ്വാൻസ്ഡ് ഓഫീസ് ഓട്ടോമേഷൻ , ഡെസ്‌ക്ടോപ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേർഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് 8590605260, 0471-2325154

  • പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

    പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

    തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകുന്നു.എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.മൂന്ന് മുതൽ ആറ് മാസം വരെയാണ് കോഴ്‌സ് കാലാവധി.

    നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7356789991,8714269861

  • അൻപതിന്റെ നിറവിൽ കെൽട്രോൺ

    അൻപതിന്റെ നിറവിൽ കെൽട്രോൺ

    തിരുവനന്തപുരം:2023 ഓഗസ്റ്റ് 30ന് കെൽട്രോൺ 50 വർഷം പൂർത്തിയാക്കുകയാണ്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം   വ്യവസായ വകുപ്പ് മന്ത്രി  പി രാജീവിന്റെ അധ്യക്ഷതയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10:30ന് നിർവഹിച്ചു. 50 വർഷവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടപ്പിലാക്കുന്ന പദ്ധതികൾ/ഉൽപ്പന്നങ്ങൾ – കെൽട്രോൺ ഹൈബ്രിഡ് ഡാറ്റാസെന്റർ വിത്ത് ആമസോൺ വെബ് സർവീസ് ഔട്ട് പോസ്റ്റ് കമ്മീഷനിങ്, ഡിജിറ്റൽ ഫോറൻസിക് കിയോസ്കിന് വേണ്ടി സിഡാക്കുമായുള്ള ടെക്നോളജി കൈമാറ്റം, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിൾ പ്രസൻസ് ഡിറ്റക്ടർ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 19 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ 8 ഉൽപന്നങ്ങൾ കെൽട്രോൺ പുറത്തിറക്കുന്നുണ്ട്.

    ‘EMERGING OPPORTUNITIES IN DEFENCE SECTOR PRODUCTION’ എന്ന വിഷയത്തിൽ മുൻ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും മുൻ കെൽട്രോൺ എംഡിയുമായിരുന്ന ഡോ അജയ് കുമാർ ഐഎഎസ് സംസാരിച്ചു. കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ  എൻ നാരായണമൂർത്തി കെൽട്രോണിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.  വി കെ പ്രശാന്ത് എംഎൽഎ,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സി ദിവാകരൻ, എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്,  സുമൻ ബില്ല ഐഎഎസ്, ഡോ. അർ. അശോക്, വി ജെ ജോസഫ്,  ബിന്ദു വി സി,  ഒ കെ ജയപ്രകാശ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  ബെറ്റി ജോൺ ചീഫ് ജനറൽ മാനേജർ നന്ദി അറിയിച്ചു.