അൻപതിന്റെ നിറവിൽ കെൽട്രോൺ

IMG_20230119_212807_(1200_x_628_pixel)

തിരുവനന്തപുരം:2023 ഓഗസ്റ്റ് 30ന് കെൽട്രോൺ 50 വർഷം പൂർത്തിയാക്കുകയാണ്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം   വ്യവസായ വകുപ്പ് മന്ത്രി  പി രാജീവിന്റെ അധ്യക്ഷതയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10:30ന് നിർവഹിച്ചു. 50 വർഷവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടപ്പിലാക്കുന്ന പദ്ധതികൾ/ഉൽപ്പന്നങ്ങൾ – കെൽട്രോൺ ഹൈബ്രിഡ് ഡാറ്റാസെന്റർ വിത്ത് ആമസോൺ വെബ് സർവീസ് ഔട്ട് പോസ്റ്റ് കമ്മീഷനിങ്, ഡിജിറ്റൽ ഫോറൻസിക് കിയോസ്കിന് വേണ്ടി സിഡാക്കുമായുള്ള ടെക്നോളജി കൈമാറ്റം, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിൾ പ്രസൻസ് ഡിറ്റക്ടർ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 19 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ 8 ഉൽപന്നങ്ങൾ കെൽട്രോൺ പുറത്തിറക്കുന്നുണ്ട്.

‘EMERGING OPPORTUNITIES IN DEFENCE SECTOR PRODUCTION’ എന്ന വിഷയത്തിൽ മുൻ കേന്ദ്ര ഡിഫൻസ് സെക്രട്ടറിയും മുൻ കെൽട്രോൺ എംഡിയുമായിരുന്ന ഡോ അജയ് കുമാർ ഐഎഎസ് സംസാരിച്ചു. കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ  എൻ നാരായണമൂർത്തി കെൽട്രോണിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.  വി കെ പ്രശാന്ത് എംഎൽഎ,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സി ദിവാകരൻ, എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്,  സുമൻ ബില്ല ഐഎഎസ്, ഡോ. അർ. അശോക്, വി ജെ ജോസഫ്,  ബിന്ദു വി സി,  ഒ കെ ജയപ്രകാശ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  ബെറ്റി ജോൺ ചീഫ് ജനറൽ മാനേജർ നന്ദി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!