തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട കാമ്പസില്‍ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ യോഗം തത്വത്തില്‍ അംഗീകാരം നല്കി. ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ കാമ്പസില്‍ ജോലി, ഷോപ്പിങ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്. 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്