Tag: Nedumagade

  • നെടുമങ്ങാട് ഡി വൈ എസ് പി നടപടി ക്ഷണിച്ചു വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

    നെടുമങ്ങാട് ഡി വൈ എസ് പി നടപടി ക്ഷണിച്ചു വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

    തിരുവനന്തപുരം : നെടുമങ്ങാട് ഡി വൈ എസ് പി നടപടി ക്ഷണിച്ചു വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഏപ്രിൽ 17ന് നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ ജില്ലാ റൂറൽ പോലീസ് മേധാവി മുഖാന്തിരം ഡി വൈ എസ് പിക്ക് സമൻസ് അയക്കാനും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവായി.

    കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന ഭാര്യക്ക് ന്യൂമോണിയ കലശലായതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ നെടുമങ്ങാട് എസ് ഐ വാഹനം തടഞ്ഞ് പിഴ ചുമത്തി അപഹസിച്ചതിനെതിരെ നെടുമങ്ങാട് വാളിക്കോട് സ്വദേശി കെ.ജെ.ബിനു സമർപ്പിച്ച പരാതിയിലാണ് നടപടി.

    പരാതി അന്വേഷിക്കാൻ നെടുമങ്ങാട് ഡി വൈ എസ്.പിക്ക് കമ്മീഷൻ 20 21 ജൂണിൽ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ റിപ്പോർട്ട് നൽകിയില്ല. നാല് ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും മറുപടി നൽകിയില്ല. തുടർന്ന് 2023 ഫെബ്രുവരി 17 ന് റിപ്പോർട്ടുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. എന്നാൽ ഹാജരായില്ല. തുടർന്ന് മാർച്ച് 16 ന് ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും ഹാജരായില്ല.

    ഇത്തരം നടപടി പരാതിക്കാരന് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഡി വൈ എസ് പിയുടെ നടപടി ഗൗരവമായി കാണുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.ഡി വൈ എസ് പി ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അതും 17 ന് ഹാജരാക്കണം.

     

  • താലൂക്കുതല അദാലത്ത്: നെടുമങ്ങാടും കാട്ടാക്കടയും സംഘാടക സമിതിയായി

    താലൂക്കുതല അദാലത്ത്: നെടുമങ്ങാടും കാട്ടാക്കടയും സംഘാടക സമിതിയായി

    തിരുവനന്തപുരം:മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ട് മുതല്‍ 11 വരെ നടക്കുന്ന താലൂക്കുതല അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് നെടുമങ്ങാട് താലൂക്കില്‍ സംഘാടക സമിതി രൂപീകരിച്ചു.

    ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യരക്ഷാധികാരിയും എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, ഡി.കെ മുരളി, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സഹരക്ഷാധികാരികളുമായാണ്.

    നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള 28 പരാതികള്‍ പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

    ജി.സ്റ്റീഫന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.കെ മുരളി എം.എല്‍.എ, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്.ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. മേയ് ആറിനാണ് നെടുമങ്ങാട് താലൂക്കിലെ അദാലത്ത്.

    കാട്ടാക്കട താലൂക്കിൽ നടന്ന സംഘാടകസമിതി യോഗത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് അദാലത്ത് വേദിയായി നിശ്ചയിച്ചു. സംഘാടക സമിതി രക്ഷാധികാരികളായി അടൂർ പ്രകാശ് എം പി, ശശി തരൂർ എം പി, സി കെ ഹരീന്ദ്രൻ എം എൽ എ, ഐ ബി സതീഷ് എം എൽ എ എന്നിവരെ തിരഞ്ഞെടുത്തു.

    ചെയർമാൻ ജി സ്റ്റീഫൻ എം എൽ എ, കൺവീനർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എസ് എൽ സജി കുമാർ. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജയ ജോസ് രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ )എസ് എൽ സജികുമാർ, കാട്ടാക്കട താലൂക്ക് തഹസിൽദാർ വി എം നന്ദകുമാർ, തഹസിൽദാർ ( എൽ ആർ ) വിനോദ് രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

  • നെടുമങ്ങാട് മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

    നെടുമങ്ങാട് മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

    നെടുമങ്ങാട്: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു.

    നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് ശരാശരി 8000 രൂപ വീതം വില വരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

    സംസ്ഥാനത്തെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അംഗങ്ങളെ വാർത്തെടുക്കുന്നതിൽ ഗ്രന്ഥശാലകൾക്ക് വലിയ പങ്കാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

    പുതിയ തലമുറയെ കൂടി ഗ്രന്ഥശാലകളിലേക്ക് എത്തിക്കാൻ കഴിയുന്ന നവീന പദ്ധതികൾ ലൈബ്രറി കൗൺസിൽ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

  • നെടുമങ്ങാട് ബ്ലോക്കിൽ കർമ്മ സേന അംഗങ്ങൾക്ക് പ്ലംബിംഗ് പരിശീലനം

    നെടുമങ്ങാട് ബ്ലോക്കിൽ കർമ്മ സേന അംഗങ്ങൾക്ക് പ്ലംബിംഗ് പരിശീലനം

    നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കർമ്മസേന പദ്ധതിയിലെ അംഗങ്ങൾക്ക് പ്ലംബിംഗിൽ പരിശീലനം നൽകി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

    നെടുമങ്ങാട് ബ്ലോക്കിന്റെ കീഴിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും യുവതി യുവാക്കളെ തെരഞ്ഞെടുത്തു വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം കൊടുത്തു ഒരു ലേബർ ബാങ്ക് രൂപീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

    കാർഷിക പണികൾ, കൃഷിയിടം ഒരുക്കൽ, പാട്ട കൃഷി, തെങ്ങ് കയറ്റം, പുല്ല് വെട്ടൽ, ഡിപ് ഇറിഗേഷൻ, പച്ചക്കറി കൃഷി എന്നിവയിൽ പരിശീലനം നൽകും. പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് റിപ്പയർ എന്നിവയിലും പരിശീലനം നൽകുന്നുണ്ട്.

    നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി അമ്പിളി അധ്യക്ഷയായി. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

  • ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

    ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

    നെടുമങ്ങാട്:നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

    ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡുതലത്തിൽ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായാണ് വാഹനങ്ങൾ അനുവദിച്ചത്.

    ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ സേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

  • നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ തട്ടിപ്പ്‌

    നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ തട്ടിപ്പ്‌

    നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ എത്തിച്ചതിൽ വൻക്രമക്കേട്. ഇന്ധനടാങ്കിൽ നിറച്ചതിൽ 1000 ലിറ്റർ ഡീസലാണ് കുറഞ്ഞത്. വെട്ടിപ്പ് കണ്ടുപിടിച്ചപ്പോൾ ഡീസൽ ഏജൻസി 1000 ലിറ്റർ ഇന്ധനവും ഡിപ്പോയിലെത്തിച്ചു.തട്ടിപ്പ് ആദ്യമല്ലെന്നും മുൻപും പലവട്ടം ഇത്തരത്തിൽ വെട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.

    കെ.എസ്.ആർ.ടി.സി.യുടെ ഇന്ധനം ലഭിക്കാതെ വരുമ്പോൾ നെടുമങ്ങാട് ഡിപ്പോയുടെ സമീപത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ നിന്നാണ് പതിവായി ഡീസൽ വാങ്ങിക്കുന്നത്. ശനിയാഴ്ച ഇത്തരത്തിൽ 15000 ലിറ്റർ ഡീസൽ കൊണ്ടുവന്നതായാണ് ബില്ലിൽ കാണിച്ചിരുന്നത്.

    എന്നാൽ ഡീസൽ ടാങ്കിലെ അളവ് നോക്കാനുള്ള സാങ്കേതിക പരിശോധന നടത്തിയപ്പോൾ 14000 ലിറ്റർ മാത്രമാണ് നിറച്ചതെന്ന് കണ്ടെത്തി. 1000 ലിറ്റർ കുറവാണെന്ന വിവരം ജീവനക്കാർ ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിൽ ഡീസൽ കുറവാണെന്ന് സ്ഥിരീകരിച്ചു.

  • വർണ്ണാഭമായ ഘോഷയാത്രയോടെ നെടുമങ്ങാട് കൃഷി ദർശന് സമാപനം

    വർണ്ണാഭമായ ഘോഷയാത്രയോടെ നെടുമങ്ങാട് കൃഷി ദർശന് സമാപനം

    നെടുമങ്ങാട്:വന്യമൃഗങ്ങളുടെ ശല്യം തടയാൻ അടുത്ത സാമ്പത്തിക വർഷം മുതൽ പ്രത്യേക സ്കീം നടപ്പിലാക്കുമെന്നും വന്യ മൃഗങ്ങളുടെ ശല്യം നേരിടാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ അനുവദിച്ചതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാർഷികോത്പന്നങ്ങൾ സംഭരിച്ച വകയിൽ ഡിസംബർ 31 വരെ കർഷകർക്ക് നൽകാനുള്ള കുടിശ്ശികയിനത്തിൽ ഹോർടികോർപ്പിന് 4 കോടി 77 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. നെടുമങ്ങാട് കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ “നെടുമങ്ങാട് സമൃദ്ധി ” എന്ന ബ്രാൻഡിൽ കൃഷി വകുപ്പിൻ്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങും. കരകുളം കൃഷി ഭവന് കീഴിൽ വട്ടപ്പാറ സബ് സെന്ററും തുടങ്ങും. ഇതടക്കം ഏഴ് ഉത്തരവുകൾ കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിക്ക് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി, കർഷകർ ഉന്നയിക്കുന്ന പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനാണ് കൃഷി ദർശൻ പരിപാടി ആസൂത്രണം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആയിരത്തിലധികം കർഷകരെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. നെടുമങ്ങാട് പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റിന്റെ സമഗ്ര വികസനത്തിന്‌ ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പിലാക്കും. വേൾഡ് മാർക്കറ്റിന്റെ ഫലപ്രദമായ പ്രവർത്തനത്തിനും കർഷകർക്ക് കാലതാമസമില്ലാതെ ഉത്പന്നങ്ങളുടെ വില ലഭിക്കാനും സംഭരിച്ച ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇവിടുത്തെ കോൾഡ് സ്റ്റോറേജ് സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും. കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31ന് മുമ്പ് വിപണിയിലെത്തിക്കും. കേരള അഗ്രോ എന്ന പേരിൽ ഇതിനോടകം 65 ഉത്പ്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ-പൊതു-വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന ‘നെടുമങ്ങാട് സമൃദ്ധി’ പദ്ധതി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാൻ മഞ്ഞൾ, കുരുമുളക്, മാങ്ങ എന്നീ കൃഷികളിലേക്ക് കൂടി കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.

    ജി.സ്റ്റീഫൻ എം.എൽ.എ, നെടുമങ്ങാട് നഗരസഭാ അധ്യക്ഷ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങളും കർഷകർക്കുള്ള സാമ്പത്തിക സഹായവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. കൃഷി ദർശൻ പരിപാടിക്ക് സമാപനം കുറിച്ച് നെടുമങ്ങാട് പട്ടണത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഫ്ലാഷ് മോബ്, പരമ്പരാഗത കലാരൂപങ്ങൾ, ചെണ്ട മേളം, ട്രാക്ടറുകൾ തുടങ്ങിയവ അണി നിരന്ന ഘോഷയാത്രയിൽ മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ, കർഷകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.