Tag: Police arrest

  • ജോലി തട്ടിപ്പ്: ഉത്തരാഖണ്ഡ് സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ

    ജോലി തട്ടിപ്പ്: ഉത്തരാഖണ്ഡ് സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ

    തിരുവനന്തപുരം : ജോലിവാഗ്ദാനംചെയ്ത്‌ തിരുവനന്തപുരം സ്വദേശിനിയിൽനിന്നു പണം തട്ടിയെടുത്ത ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ.

    ഉത്തർപ്രദേശിലെ സ്കൂളിൽ അധ്യപികയായി ജോലി വാങ്ങിനൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശിയായ വീരേഷ് കുമാർ(34), ഡെറാഡൂൺ സ്വദേശിയായ സുമിത്ത് കുമാർ ആര്യ(32) എന്നിവരെയാണ് കന്റോൺമെന്റ് പോലീസ് പിടികൂടിയത്.

  • അമ്മയെ കമ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; മകനെ പോലീസ് അറസ്റ്റു ചെയ്തു

    അമ്മയെ കമ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; മകനെ പോലീസ് അറസ്റ്റു ചെയ്തു

    കാട്ടാക്കട: അമ്മയെ കമ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടാക്കട മംഗലയ്ക്കൽ എസ്.എസ്. ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഷിബു (49)വാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.

    കമ്പികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ഖദീജ(66)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്

  • തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

    തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

    തിരുവനന്തപുരം : വനിതാ ഹോസ്റ്റലിന് മുന്നിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയയാളെ പോലീസ് പിടികൂടി. ചെല്ലമംഗലം, എ.കെ നഗറിൽ റെജി (47) യെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച പതിനൊന്നര മണിക്കാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കുന്നുകുഴിയിലുള്ള വനിതാ ഹോസ്റ്റലിനു മുൻവശം നിന്നാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

    അന്തേവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  • ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്നു; യുവാക്കൾ അറസ്റ്റിൽ

    ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്നു; യുവാക്കൾ അറസ്റ്റിൽ

    കന്യാകുമാരി: ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്ന സംഘം അറസ്റ്റിൽ. യുവതിയെ ഇടിച്ചിട്ട് ഏഴു പവൻ മാലയുമായി കടന്ന സംഘം അത് വിൽക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്.കന്യാകുമാരി ജില്ലയില തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം

    കുളച്ചൽ സ്വദേശി നീധീഷ് രാജ (22), ചെമ്മാൻ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ മോഷണ മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുന്നത്.

    കുടുതൽ ചോദ്യം ചെയ്യലിൽ ചെലവിന് പണം ആവശ്യമുള്ളപ്പോൾ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

    തിരുവട്ടാർ സ്വദേശി സുരേഷിന്റെ ഭാര്യ സുനിത വീടിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന മക്കളെ രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനത്തിൽ കൊണ്ടു വിടുന്നത് പതിവായിരുന്നു.പതിവ് പോലെ ബുധനാഴ്ച വൈകിട്ട് കുട്ടികളെ കൂട്ടികൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്ന സമയം ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് പേർ സുനിത സഞ്ചരിച്ച വാഹനം ഇടിച്ചിടുകയായിരുന്നു.

  • വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി; പ്രതി പിടിയിൽ

    വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി; പ്രതി പിടിയിൽ

    തിരുവനന്തപുരം: വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി .ശ്രീകാര്യം പൗഡിക്കോണം കടയിൽ വീട്ടിൽ അഭിലാഷ് (39) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

    വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാന്ധിപുരം സ്വദേശിയായ 65 വയസ്സുള്ള സുദർശനന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അസഭ്യം പറയുകയും ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും, ഇരുമ്പ് വടികൊണ്ട് വീട്ട് സാധനങ്ങൾ അടിച്ചു തകർക്കുകയുമായിരിന്നു.

    മുൻപ് വയോധികനെ ഭീഷണിപ്പെടുത്തി 5000 രൂപ വാങ്ങിയിട്ടുള്ള പ്രതി, വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ തയ്യാറാകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

    ഈ കേസിനു പുറമേ ഇയാൾക്ക് ശ്രീകാര്യം സ്റ്റേഷനിൽ മാത്രം നാല് കേസുകൾ നിലവിലുണ്ട്. കൂടാതെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും മറ്റു പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

     

     

  • ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

    ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

    ചേങ്കോട്ടുകോണം: ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ. ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തിൽ ഇതിന് മുൻപ് രണ്ടുപേർ പിടിയിലായിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.

    ഇക്കഴിഞ്ഞ മാർച്ച് 9 ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്.

    സംഭവത്തിൽ പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെ സംഭവ ദിവസം തന്നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

  • സെക്രട്ടേറിയറ്റിന് മുൻപിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

    സെക്രട്ടേറിയറ്റിന് മുൻപിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

    തിരുവനന്തപുരം:  സെക്രട്ടേറിയറ്റിന് മുൻപിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ശാസ്തമംഗലം ശ്രിനിവാസ് സി.എസ്.എം നഗർ 223 ടി.സി. 15/343 ൽ സജു മോൻ ബി എസ് (39) ആണ് പിടിയിലായത്.

    ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽ നിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങുന്നതിനിടെയാണ് സ്ത്രീയോട് പ്രതി മോശമായി പെരുമാറിയത്.

    സെക്രട്ടേറിയറ്റിന് മുൻ വശത്ത് വൻ പൊലീസ് സന്നാഹമുള്ളപ്പോഴായിരുന്നു സംഭവം. സ്ത്രീ വിവരമറിയച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി. എസ് ഐ ദിൽജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിനുള്ളിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

  • നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

    നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

    തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുൺ (37) ആണ് നാലാം തവണയും ഗുണ്ടാ നിയമ പ്രകാരം പൊലീസിന്‍റെ പിടിയിലായത്.

    പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയാണ് അരുണ്‍. കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസിക്കുന്ന അരുണിനെ സാഗോക്ക് ടീമിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

    ഇയാൾ നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത്. അരുണിനെതിരെ പേട്ട, മെഡിക്കൽ കോളേജ്, വഞ്ചിയൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്.

  • സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

    സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

    ആറ്റിങ്ങൽ: സ്കൂൾ ബസ് കാത്തു നിന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ.

    ചിറയിൻകീഴ് , ആൽത്തറമൂട്ടിൽ , പുളിക്കലത്ത് വീട്ടിൽ നിന്ന് മൂന്നുമുക്ക് , ശീവേലിക്കോണം , നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ ( 58 ) ആണ് പിടിയിലായത്.

    പരീക്ഷയ്ക്കു പോകുന്നതിനായി സ്കൂൾ ബസ് കാത്തു നിന്ന ആറാം ക്ലാസുകാരിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു